2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ഇന്റർനാഷണൽ മാർക്കറ്റിലേക്ക് അംബാനിയുടെ കാമ്പ കോള

മീപ കാലത്തായി അഗ്രസീവായ ബിസിനസ് വികസനമാണ് മുകേഷ് അംബാനിയുടെ റിലയൻസ് നടത്തുന്നത്. ഒരു കാലത്ത് ഓയിൽ ബിസിനസ് മാത്രം ചെയ്തിരുന്ന റിലയൻസ് ഗ്രൂപ്പ് ഇന്ന് ടെലികോം, ഫിനാൻഷ്യൽ, റീടെയിൽ മേഖലകളിലേക്കെല്ലാം പടർന്നു പന്തലിച്ചിരിക്കുന്നു.

ആഗോള ഭീമൻമാരായ പെപ്സിയെയും, കൊക്ക കോളയെയും വെല്ലു വിളിക്കുന്ന നീക്കമാണ് മുകേഷ് അംബാനി ഇപ്പോൾ നടത്തുന്നത്. റിലയൻസ് ബ്രാൻഡായ കാമ്പ കോള ഇന്ത്യയിൽ മാത്രമല്ല ഏഷ്യൻ-ആഫ്രിക്കൻ വിപണികളിലേക്ക് കൂടി എത്തുകയാണ്.

നിലവിൽ പടിഞ്ഞാറൻ ഏഷ്യയിൽ കാമ്പ കോള അവതരിപ്പിച്ചു കഴിഞ്ഞു. ഇത് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ഈ ബ്രാൻഡിന്റെ ആദ്യത്തെ ചുവടു വെയ്പാണ്. ഇന്ത്യയിലെ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് വിപണിയിലെ വലിയ സാധ്യതകൾ കണ്ടറിഞ്ഞാണ് അംബാനി കോള വിപണിയിലിറക്കിയത്.

റിലയൻസ് ജിയോ എങ്ങനെയാണോ കുറഞ്ഞ നിരക്കുകളിലൂടെ തുടക്കത്തിൽ ടെലികോം മേഖലയിൽ കളം പിടിച്ചത്,സമാനമായ സ്ട്രാറ്റജിയാണ് കാമ്പ കോളയും പിന്തുടരുന്നത്. കുറഞ്ഞ പ്രൈസിങ്, കച്ചവടക്കാർക്കും, വിതരണക്കാർക്കും നൽകുന്ന ഉയർന്ന ട്രേഡ് മാർജിൻ എന്നിവ കൊക്ക കോള, പെപ്സി കമ്പനികൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ പോന്നതാണ്.

നിലവിൽ ബഹറിലെ റീടെയിൽ സ്റ്റോറുകളിലും അംബാനിയുടെ കോള എത്തിക്കഴിഞ്ഞു. അടുത്തതായി ഒമാൻ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിലേക്ക് ഘട്ടം ഘട്ടമായി കടന്നു ചെല്ലാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വേനൽക്കാലത്തിന് മുമ്പേ ഗൾഫ് നാടുകളിൽലെല്ലാം കാമ്പ കോള ലഭ്യമാക്കുക എന്നതാണ് ഉദ്ദേശം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സാണ് (RCPL) കാമ്പ കോള വിപണിയിലെത്തിക്കുന്നത്. പടിഞ്ഞാറൻ ഏഷ്യയിൽ നില നിൽക്കുന്ന അമേരിക്കൻ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂല ഘടകമാകുമെന്നും കമ്പനി കണക്കു കൂട്ടുന്നു.

ഇസ്രായേൽ-ഗാസ സംഘർഷത്തിൽ ഇസ്രായേൽ പക്ഷം ചേർന്ന അമേരിക്കയുടെ ഉല്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ ക്യാമ്പയിൻ നടത്തിയിരുന്നു. ഇതോടെ തദ്ദേശീയരായ ഉപയോക്താക്കൾ അമേരിക്കൻ ഉല്പന്നങ്ങൾക്ക് ബദലായ പ്രൊഡക്ടുകളിലേക്ക് തിരിഞ്ഞിരുന്നു. ഈ അനുകൂല വിപണി സാഹചര്യത്തിലാണ് കാമ്പ കോളയുടെ എൻട്രി എന്നത് ശ്രദ്ധേയമാണ്.

സൗദി, യു.എ.ഇ പോലെയുള്ള പ്രധാന വിപണികളുമായി ബന്ധപ്പെട്ട് തദ്ദേശീയമായ ബോട്ട്ലിങ് സൗകര്യങ്ങൾ ഒരുക്കാനും റിലയൻസ് ലക്ഷ്യമിടുന്നു. ഇതിനായി ഈ രാജ്യങ്ങളിലെ കമ്പനികളുമായി പങ്കാളിത്തത്തിൽ ഏർപ്പെടും. ഇതിലൂടെ കാമ്പ കോളയുടെ ആഫ്രിക്കയിലേക്കുള്ള എൻട്രിയും എളുപ്പമാകും.

2023 വർഷത്തിലെ വാർഷിക പൊതുയോഗത്തിൽ കാമ്പ കോളയെ ഇന്റർനാഷണൽ വിപണിയിലെത്തിക്കുമെന്ന് റിലയൻസ് എഫ്.എം.സി.ജി & റീടെയിൽ വിഭാഗം മേധാവി ഇഷ അംബാനി അറിയിച്ചിരുന്നു. ഏഷ്യയിലും, ആഫ്രിക്കയിലും അംബാനിയുടെ കോള എത്തുന്നത് ഒരു തുടക്കം മാത്രമാണെന്നാണ് വിലയിരുത്തൽ.

വൈകാതെ ലോകത്തിലെ മറ്റിടങ്ങളിലും ഈ റിലയൻസ് പ്രൊഡക്ട് ലഭ്യമായിത്തുടങ്ങും. ഇതോടെ റിലയൻസിന്റെ റീടെയിൽ ഡിവിഷൻ കൂടുതൽ കരുത്ത് നേടും.

X
Top