ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ അംബാനിയുടെ ജിയോ ഫിനാൻസ്

മുംബൈ: മുകേഷ് അംബാനി(Mukesh Ambani) നേതൃത്ത്വം നൽകുന്ന റിലയൻസ്(Reliance), ആക്രമണോത്സുകമായ ബിസിനസ് വികസനമാണ് നടത്തുന്നത്. വർഷങ്ങളായി ഓയിൽ ബിസിനസിൽ(Oil Business) മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അംബാനി നിലവിൽ റീടെയിൽ(Retail), ടെലികോം(Telecome), ഫിൻടെക്(Fintech), മീഡിയ ബിസിനസുകളിലേക്കും(media Business) കരുത്തോടെ ചുവടു വെയ്പ്പുകൾ നടത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ നിലവിൽ ഫിൻടെക് മേഖലയിലേക്കാണ് ജിയോ ഫിനാൻഷ്യൽ സർവീസസിലൂടെ ആഞ്ഞടിക്കാൻ ഒരുങ്ങുന്നത്. ഇത് ഇന്ത്യയിലെ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചേക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കുമായി സഹകരിച്ചാണ് ജിയോ ഇന്ത്യയിലെ ഫിനാൻസ് ഭൂമികയിലേക്ക് കളിക്കാനിറങ്ങുന്നത്.

ജിയോ ടെലികോമിന് സമാനമായി ആളുകളെ ആകർഷിക്കുന്ന വലിയ നീക്കങ്ങൾ കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കപ്പെടുന്നു. ജിയോ ഫിനാൻസ് ആപ്ലിക്കേഷൻ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവവർത്തിക്കുന്നത്. വൈകാതെ ഇത് പൂർണ സജ്ജമാകും.

ജിയോ ഫിനാൻഷ്യൽ സർവീസസ്, തങ്ങളുടെ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനിയായ (NBFC) ജിയോ ഫിനാൻസ് ലിമിറ്റഡ് വഴി ഭവന വായ്പകൾ നൽകാനും ഒരുക്കം നടത്തുകയാണ്. ഇതിലും ബീറ്റ ട്രയൽ റൺ നടന്നു കൊണ്ടിരിക്കുന്നു. ഈട്, സെക്യൂരറ്റികൾ തുടങ്ങിയവ സ്വീകരിച്ചുള്ള വായ്പകളും നൽകാനാണ് ജിയോ ഒരുങ്ങുന്നത്.

നിലവിൽ സപ്ലൈ ചെയിൻ ഫിനാൻസിങ്, മ്യൂച്വൽ ഫണ്ട് അധിഷ്ഠിത വായ്പകൾ, എക്വിപ്മെന്റ് ഫിനാൻസിങ്ങിന് വേണ്ടിയുള്ള എന്റർപ്രൈസ് സൊല്യൂഷൻസ് തുടങ്ങിയവ കമ്പനി ഇപ്പോൾത്തന്നെ അവതരിപ്പിച്ചു കഴിഞ്ഞു.

ഇത് രാജ്യത്തെ വൻകിട ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഉറക്കം കെടുത്തുന്ന നീക്കമായി വിലയിരുത്തപ്പെടുന്നു.

അടുത്തിടെ ഒരു കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്ന നിലയിൽ പ്രവർത്തിക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസിന് റിസർവ്വ് ബാങ്ക് അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്ന് വേറിട്ട ലിസ്റ്റിങ്ങാണ് കമ്പനി നടത്തിയിരിക്കുന്നത്.

ഇൻവെസ്റ്റ്മെന്റ് & ഫിനാൻസിങ്, ഇൻഷുറൻസ് ബ്രോക്കിങ്, പേയ്മെന്റ് ബാങ്കിങ്, പേയ്മെന്റ് പ്ലാറ്റ്ഫോം സർവീസസ് തുടങ്ങി നിരവധി സേവനങ്ങൾ നൽകാനാണ് ജിയോ ഒരുങ്ങുന്നത്.

ഒരു ആപ്ലിക്കേഷൻ എല്ലാം ഭരിക്കുന്ന ഒരു ബിസിനസ് മോഡലിലേക്കാണ് ജിയോ ചുവടു വെയ്ക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന ഒരു ആശയമാണിത്.

നിലവിൽ ഇത്തരം ഒരു സൂപ്പർ ആപ്ലിക്കേഷൻ ആയി മാറാനാണ് ജിയോയുടെ ശ്രമം. ജിയോ ഫിനാൻസ് ആപ്പിലൂടെ ഡിജിറ്റൽ ബാങ്കിങ് ഇന്റഗ്രേഷൻ, യു.പി.ഐ, ബിൽ പേയ്മെന്റുകൾ, ഇൻഷുറൻസ് അഡ്വൈസറി, ഡിജിറ്റൽ ലെൻഡിങ് തുടങ്ങിയവയെല്ലാം നൽകി കളം പിടിക്കാനാണ് ജിയോ ശ്രമിക്കുന്നത്.

നിലവിൽ ബീറ്റ ഫേസിലാണ് ആപ്പ് പ്രവർത്തിക്കുന്നതെങ്കിലും ഇന്ത്യയിലെ പ്രമുഖ ഫിൻടെക്കുകൾ, എൻ.ബി.എഫ്.സികൾ, ബാങ്കുകൾ എന്നിവയ്ക്കെല്ലാം ഇപ്പോൾത്തന്ന തലവേദനയുണ്ടാക്കുന്ന നീക്കങ്ങളാണ് ജിയോ നടത്തുന്നത്.

റിലയൻസിന്റെ റീടെയിൽ സ്റ്റോറുകളുടെ വിശാലമായ നെറ്റ് വർക്ക്, നിരവധി എസ്.എം.ഇ കമ്പനികളുമായുള്ള റിലയൻസിന്റെ പങ്കാളിത്തം തുടങ്ങിയവ കമ്പനിക്ക് അനുകൂല ഘടകങ്ങളാണ്.

രാജ്യത്തെ പ്രമുഖ ഫിൻടെക് ആപ്ലിക്കേഷനുകളുടെ വളർച്ചയിൽ ജിയോ 4G വലിയ പങ്കാണ് വഹിച്ചത്.

എന്നാൽ ഈ കമ്പനികൾക്ക് ഭീഷണിയായി ജിയോയുടെ തന്നെ മറ്റൊരു ‘അവതാരം എത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

X
Top