ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

അലയന്‍സുമായി സഖ്യത്തിന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്

മുംബൈ: മുകേഷ് അംബാനിയുടെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് കടന്നു വരുന്നു. ജര്‍മനി ആസ്ഥാനമായ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയായ അലയന്‍സുമായി ഒന്നിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമായി.

ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് മേഖലകളിലാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കടന്നു വരുന്നത്. നിലവില്‍ ബജാജ് ഫിന്‍സര്‍വുമായുള്ള ബന്ധം അലയന്‍സ് ഉപേക്ഷിക്കുമെന്നാണ് സൂചനകള്‍.

അലയന്‍സുമായി ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് ബിസിനസ് ഇന്ത്യക്ക് പുറത്തേക്കും വ്യാപിപ്പിക്കാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ കമ്പനിയുടെ സാന്നിധ്യമറിയിക്കും.

ബജാജ് ഫിന്‍സര്‍വും അലയന്‍സും തമ്മില്‍ പാര്‍ട്ണര്‍ഷിപ്പ് സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇവര്‍ തമ്മില്‍ വേര്‍പിരിയുകയാണെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇരു സ്ഥാപനങ്ങളും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടയാണ് മുകേഷ് അംബാനി അലയന്‍സുമായി പുതിയ ബന്ധത്തിന് മുന്നോട്ടു വരുന്നത്.

X
Top