ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളുടെ അ​ഭി​​പ്രാ​യം തേ​ടി

ന്യൂ​ഡ​ൽ​ഹി: ആ​റ് ദ​ശാ​ബ്ദം പ​ഴ​ക്ക​മു​ള്ള ആ​ദാ​യ​നി​കു​തി നി​യ​മം പ​രി​ഷ്‍ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​​പ്രാ​യം തേ​ടി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. നി​യ​മ​ത്തി​ലെ ഭാ​ഷ ല​ളി​ത​മാ​ക്കാ​നും പ​രാ​തി​ക​ൾ പ​ര​മാ​വ​ധി കു​റ​ക്കാ​നും കാ​ല​ഹ​ര​ണ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

1961ലെ ​ആ​ദാ​യ​നി​കു​തി നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്‍ക​രി​ക്കു​മെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​​​ന് ചു​വ​ട് പി​ടി​ച്ച്, പ​രി​ഷ്‍ക​ര​ണ​ങ്ങ​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഭാ​ഷ​യു​ടെ ല​ളി​ത​വ​ത്ക​ര​ണം, വ്യ​വ​ഹാ​ര​ങ്ങ​ളും പ​രാ​തി​ക​ളും, അ​നാ​വ​ശ്യ​മാ​യ​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ വ്യ​വ​സ്ഥ​ക​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാം. ഇ​തി​നാ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പി​​​ന്റെ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക വി​ൻ​ഡോ തു​റ​ന്നി​ട്ടു​ണ്ട്.

മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ.​ടി.​പി ഉ​പ​യോ​ഗി​ച്ച് വ്യ​ക്തി​ക​ൾ​ക്ക് പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം.

X
Top