വ്യാ​വ​സാ​യി​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യിവികസിത രാജ്യമാകണമെങ്കിൽ ഇന്ത്യ 7.8% വളരണമെന്ന് ലോകബാങ്ക്ഇന്ത്യയുടെ ഡിസംബർപാദ ജിഡിപി വളർച്ച 6.2%ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

ബൈജൂസിന് കനത്ത തിരിച്ചടിയായി അമേരിക്കന്‍ കോടതി വിധി; ഷെല്‍ കമ്പനിയിലേക്ക് തുക മാറ്റിയത് കുറ്റകരം

ബെംഗളൂരു: എജ്യടെക് കമ്പനിയായ ബൈജൂസിന് കനത്ത തിരിച്ചടിയായി അമേരിക്കന്‍ കോടതി വിധി. ബൈജൂസ് സ്ഥാപന്‍ ബൈജു രവീന്ദ്രന്‍, സഹോദരന്‍ റിജു രവീന്ദ്രന്‍, തിങ്ക് & ലേണ്‍ (ബൈജൂസിന്‍റെ മാതൃ കമ്പനി), ഹെഡ്ജ് ഫണ്ട് ആയ കാംഷാഫ്റ്റ് ക്യാപിറ്റല്‍ എന്നിവര്‍ക്കെതിരെ 533 മില്യണ്‍ ഡോളര്‍ നിക്ഷേപം ഒളിപ്പിച്ചതില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ബൈജൂസിന്‍റെ യുഎസ് അനുബന്ധ കമ്പനിയായ ആല്‍ഫയുടെ ഡയറക്ടര്‍ എന്ന നിലയില്‍ റിജു രവീന്ദ്രന്‍ തന്‍റെ കടമകള്‍ ലംഘിച്ചുവെന്നും കോടതി കണ്ടെത്തി.

ഫ്ലോറിഡയിലെ ഒരു ചെറിയ ഹെഡ്ജ് ഫണ്ടായ കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ട 533 മില്യണ്‍ ഡോളര്‍ വരുന്ന തുക മറച്ചുവെക്കാന്‍ തിങ്ക് & ലേണിനെ സഹായിച്ചതായി ആരോപിക്കപ്പെടുന്നു.

നിലവിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ നിര്‍ണായകമായ ഈ തുക തുടക്കത്തില്‍ തിങ്ക് & ലേണുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പാപ്പരായ ഷെല്‍ കമ്പനിയായ ബൈജൂസ് ആല്‍ഫ ഇന്‍കോര്‍പ്പറേറ്റഡിന്‍റെ കൈവശമായിരുന്നു.

ആല്‍ഫ വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് അതിന്‍റെ നിയന്ത്രണം വായ്പ നല്‍കിയവര്‍ പിന്നീട് ഏറ്റെടുത്തു. ഇതിനിടെ രഹസ്യമായി ഇത്രയും വലിയ തുക കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം.

ആല്‍ഫയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് തിരിച്ചെടുക്കാനാകാത്ത വിധം ഈ തുക ഹെഡ്ജ് ഫണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. കാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിലേക്ക് മാറ്റിയതായി പറയപ്പെടുന്ന 533 മില്യണ്‍ ഡോളര്‍ പിന്നീട് രവീന്ദ്രന്‍റെ സഹോദരന്‍ റിജു രവീന്ദ്രന്‍ ഒരു വെളിപ്പെടുത്താത്ത ഓഫ്ഷോര്‍ ട്രസ്റ്റിലേക്ക് മാറ്റി.

കഴിഞ്ഞ മാസം, 1.2 ബില്യണ്‍ ഡോളറിന്‍റെ വായ്പാ വീഴ്ചയ്ക്കെതിരെ ആല്‍ഫ പാപ്പരത്ത സംരക്ഷണത്തിനായി അപേക്ഷ നല്‍കിയിരുന്നു. 1.2 ബില്യണ്‍ ഡോളറും 533 മില്യണ്‍ ഡോളറും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വായ്പാദാതാക്കള്‍ ബൈജൂസുമായി നിയമപോരാട്ടത്തിലായിരുന്നു. ഇതിലാണ് ഇപ്പോള്‍ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

37 ധനകാര്യ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം ആണ് ബൈജൂസിന് 1.2 ബില്യണ്‍ ഡോളര്‍ (ഏകദേശം 10000 കോടി രൂപ ) വായ്പ അനുവദിച്ചത്. വായ്പാ ഉടമ്പടി പ്രകാരം വായ്പ നല്‍കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു ട്രസ്റ്റിന് അധികാരം നല്‍കുകയും ചെയ്തു.

2023 മാര്‍ച്ചില്‍ ബൈജൂസ് പ്രതിസന്ധിയിലായതോടെ വായ്പാ ദാതാക്കള്‍ ബൈജൂസിന് നോട്ടീസയച്ചു.

ബൈജൂസ് ആല്‍ഫ ഇങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ വായ്പാ ദാതാക്കളെ പ്രതിനിധീകരിച്ച് ഗ്ലാസ് ട്രസ്റ്റ് ശ്രമം തുടങ്ങിയതോടെ ബൈജൂസ് ഡെലവെയര്‍ സുപ്രീം കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തു,

ന്യൂയോര്‍ക്ക് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ കേസ് തള്ളിക്കളയണമെന്നായിരുന്നു വാദം. ഇത് പക്ഷെ കോടതി തള്ളിയിരുന്നു.

X
Top