Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പേടിഎമ്മും മുത്തൂറ്റ്‌ ഫിനാന്‍സും ഇനി മിഡ്‌കാപ്‌ ഓഹരികള്‍

മുംബൈ: അസോസിയേഷന്‍ ഓഫ്‌ മ്യൂച്വല്‍ ഫണ്ട്‌സ്‌ ഇന്‍ ഇന്ത്യ (ആംഫി) പേടിഎം, മുത്തൂറ്റ്‌ ഫിനാന്‍സ്‌ എന്നിവ ഉള്‍പ്പെടെ ഏതാനും ലാര്‍ജ്‌കാപ്‌ ഓഹരികളെ മിഡ്‌കാപ്‌ ഓഹരികളായി തരംതാഴ്‌ത്തി. അടുത്തയാഴ്‌ച മുതല്‍ പുനര്‍വര്‍ഗീകരണം പ്രാബല്യത്തില്‍ വരും.

ടാറ്റാ ഗ്രൂപ്പ്‌ ഓഹരികളായ ടാറ്റാ എല്‍ക്‌സി, ട്രെന്റ്‌ എന്നിവയ്‌ക്ക്‌ മിഡ്‌കാപ്‌ വിഭാഗത്തില്‍ നിന്നും ലാര്‍ജ്‌കാപ്‌ വിഭാഗത്തിലേക്ക്‌ സ്ഥാനകയറ്റം നല്‍കി. ഈ വര്‍ഷം 150 ശതമാനം മുന്നേറ്റം നടത്തിയ യൂകോ ബാങ്കിനെ സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ നിന്നും മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ ഉയര്‍ത്തി.

ലാര്‍ജ്‌കാപ്‌ വിഭാഗത്തില്‍ നിന്നും മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ തരംതാഴ്‌ത്തപ്പെട്ട ഓഹരികളുടെ വിഭാഗത്തില്‍ പിരമാള്‍ എന്റര്‍പ്രൈസസ്‌, ഗ്ലാന്റ്‌ ഫാര്‍മ, എംഫാസിസ്‌, ബന്ദന്‍ബാങ്ക്‌ എന്നിവ ഉള്‍പ്പെടുന്നു.

വരുണ്‍ ബിവറേജസ്‌, എബിബി ഇന്ത്യ, പേജ്‌ ഇന്റസ്‌ട്രീസ്‌, ബോഷ്‌, പിഐ ഇന്റസ്‌ട്രീസ്‌ എന്നിവയ്‌ക്ക്‌ മിഡ്‌കാപ്‌ വിഭാഗത്തില്‍ നിന്നും ലാര്‍ജ്‌കാപ്‌ വിഭാഗത്തിലേക്ക്‌ സ്ഥാനകയറ്റം നല്‍കി.

സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ നിന്നും മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട ഓഹരികളാണ്‌ ടിംകെന്‍ ഇന്ത്യ, മെട്രോ ബ്രാന്റ്‌സ്‌, ബ്ലൂഡാര്‍ട്‌ എക്‌സ്‌പ്രസ്‌, ഫൈന്‍ ഓര്‍ഗാനിക്‌ ഇന്റസ്‌ട്രീസ്‌, എസ്‌എഫ്‌ കമ്മേഷ്യല്‍, അപ്പോളോ ടയേഴ്‌സ്‌, കെപിഐടി ടെക്‌നോളജീസ്‌ എന്നിവ.

ആറ്‌ മാസത്തെ ശരാശരി വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ നൂറ്‌ കമ്പനികളെയാണ്‌ ലാര്‍ജ്‌കാപ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്‌.

101 മുതല്‍ 250 വരെയുള്ള കമ്പനികളെ മിഡ്‌കാപ്‌ ഓഹരികളായും ബാക്കിയുള്ളവയെ സ്‌മോള്‍കാപ്‌ ഓഹരികളായും പരിഗണിക്കുന്നു.

X
Top