Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എസ്ഐപി ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി പരിശീലന പരിപാടി വേണ്ടെന്ന് ആംഫി

ന്യൂഡല്‍ഹി: വിതരണക്കാര്‍ക്ക് നല്‍കുന്ന ‘ പരിശീലന പരിപാടി’ കള്‍ ഒഴിവാക്കാന്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) അസറ്റ് മാനേജ്മെന്റ് കമ്പനികളോട് (എഎംസി) ആവശ്യപ്പെട്ടു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കാണ് കമ്പനികള്‍ ഇത്തരത്തില്‍ പരിശീലന പരിപാടികള്‍ നല്‍കിയത്. അവ നടത്തിയതാകട്ടെ ആന്‍ഡമാന്‍ നിക്കോബാര്‍ പോലുള്ള ആകര്‍ഷകമായ ഇടങ്ങളിലും.

ഇത്തരം ചെലവേറിയ സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നേരത്തെ ഉത്തരവിട്ടിരുന്നു. ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട്, ടാറ്റ മ്യൂച്വല്‍ ഫണ്ട്, വൈറ്റ് ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ട്, ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഇത്തരത്തില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച കമ്പനികളാണ്, മണികണ്ടോള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പല ഫണ്ട് ഹൗസുകളും വിദേശ സ്ഥലങ്ങളിലാണ് പ്രോഗ്രാമുകള്‍ വച്ചിരുന്നത്. ഒരു നിശ്ചിത ലക്ഷ്യം എസ്ഐപി കൈവരിച്ചാല്‍ മാത്രമേ ഈ പരിപാടിയിലേയ്ക്ക് പ്രവേശനം സാധ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ സെബി ഇതിനെതിരെ നടപടിയെടുത്തു.

X
Top