വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

പാലിന്റെ വില കൂട്ടി അമൂൽ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പാലിന്റെ വില വ‍ര്‍ധിപ്പിച്ചു. ഇതോടെ അമൂൽ പാലിന് ലിറ്ററിന് രണ്ട് രൂപ വില വര്‍ധിച്ചു. അര ലിറ്ററിന്റെ പാക്കിന് ഒരു രൂപ വ‍ര്‍ധിക്കും.

ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ എന്ന സഹകരണ സ്ഥാപനമാണ് അമൂൽ എന്ന ബ്രാന്റിൽ പാലും ക്ഷീരോൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്.

ഗുജറാത്ത്, ദില്ലി എൻസിആ‍ര്‍, പശ്ചിമ ബംഗാൾ, മുംബൈ എന്നിവിടങ്ങളിലടക്കം അമൂലിന്റെ ഫ്രഷ് പാൽ ലഭിക്കുന്ന ഇടങ്ങളിലെല്ലാം വില വര്‍ധിക്കും. അമൂൽ ഗോൾഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും. അമൂൽ താസ അര ലിറ്റ‍ര്‍ പാക്കറ്റിന് 25 രൂപയാകും. അമൂൽ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വില വര്‍ധിക്കും.

നാല് ശതമാനമാണ് അമൂലിന്റെ മാക്സിമം റീടെയ്ൽ വിലയിലുള്ള വര്‍ധന. ഇത് രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റ തോതിലും താഴെയാണ്. തങ്ങളുടെ മെമ്പ‍ര്‍ യൂണിയനുകൾക്ക് 8 മുതൽ 9 ശതമാനം വരെ പ്രതിഫല വര്‍ധന നൽകിയെന്നും ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡ‍റേഷൻ പറയുന്നു.

പാൽ ഉൽപ്പാദന, സംസ്കരണ ചെലവ് വര്‍ധിച്ചതോടെയാണ് വില വര്‍ധിപ്പിക്കാൻ നിര്‍ബന്ധിതരായതെന്നാണ് അമൂൽ വ്യക്തമാക്കുന്നത്.വൈദ്യുതി, പാക്കിങ്, ചരക്ക് ഗതാഗതം, കാലിത്തീറ്റ എന്നിവയുടെ വില വര്‍ധിച്ചതായാണ് അമൂൽ കമ്പനി പറയുന്നത്.

അമൂൽ ഗോൾഡിന് ലിറ്ററിന് 62 രൂപയാകും പുതിയ നിരക്ക്. അമൂൽ താസയ്ക്ക് ലിറ്ററിന് 50 രൂപയായും വില വര്‍ധിച്ചു. അമൂൽ ശക്തി വാങ്ങുന്ന ഉപഭോക്താക്കൾ ഒരു ലിറ്റ‍ര്‍ പാക്കറ്റിന് 56 രൂപ നൽകേണ്ടി വരും.

X
Top