ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അമുല്‍ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു. അമുല്‍ ഗോള്‍ഡ് -67, അമുല്‍ താസ -55 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
അമുല്‍ എന്ന ബ്രാൻഡില്‍ പാലും പാലുത്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്.) മാനേജിങ് ഡയറക്ടർ ജയൻ മേത്തയാണ് ഇക്കാര്യമറിയിച്ചത്. 2024 ജൂണില്‍, അമുല്‍ പാലിന്റെ വില ലിറ്ററിന് രണ്ടുരൂപ വർധിപ്പിച്ചിരുന്നു.
പ്രതിദിനം ശരാശരി 310 ലക്ഷം ലിറ്റർ പാലാണ് അമുല്‍ വിറ്റഴിക്കുന്നത്. 500 ലക്ഷം ലിറ്ററാണ് ശേഷി. കർഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് ജി.സി.എം.എം.എഫ്.
ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി 36 ലക്ഷം കർഷകരാണ് അംഗങ്ങള്‍. 300 ലക്ഷം ലിറ്റർ പാല്‍ ആണ് സംഭരിക്കുന്നത്.