കൊച്ചി: ഉത്പന്നങ്ങളുടെ അനധികൃത വില്പന തടയാൻ നടപടികളുമായി ആംവേ ഇന്ത്യ.
പങ്കാളികളെ ബോധവത്ക്കരിച്ചും വിതരണ ശൃംഖലയുടെ നിരീക്ഷണം വർദ്ധിപ്പിച്ചും അംഗീകൃത വിതരണക്കാർക്കുള്ള പിന്തുണ നല്‍കിയും കർശനമായ നടപടികളെടുക്കും.
ആംവേ വിതരണക്കാർ വഴിയോ ആംവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉത്പ്പന്നങ്ങള്‍ വാങ്ങുമ്ബോള്‍ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ആംവേ ഉറപ്പാക്കും.
ഷോപ്പുകള്‍, സൂപ്പർമാർക്കറ്റുകള്‍, ബ്രോക്കർമാർ, ഡീലർമാർ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വില്പന കമ്ബനി കർശനമായി നിരോധിച്ചിട്ടുണ്ട്.