Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഗാര്‍ഹിക സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍

മുംബൈ: രാജ്യത്തെ ഗാര്ഹിക സമ്പാദ്യം 50 വര്ഷത്തെ താഴ്ന്ന നിലയില്. ബാധ്യതയാകട്ടെ കൂടുകയും ചെയ്തു.

റിസര്വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഈ കണക്കുകളുള്ളത്. 2021-22 സാമ്പത്തിക വര്ഷം ജിഡിപിയുടെ 7.2 ശതമാനമായിരുന്ന കുടുംബങ്ങളുടെ സമ്പാദ്യം അടുത്തവര്ഷം 5.1 ശതമാനമായി കുറഞ്ഞതായാണ് ആര്ബിഐയുടെ കണ്ടെത്തല്.

കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയാകട്ടെ ജിഡിപിയുടെ 5.8 ശതമാനമായി ഉയരുകയും ചെയ്തു. മുന് സാമ്പത്തിക വര്ഷം 3.8 ശതമാനമായിരുന്നു.

ഉപഭോഗം വര്ധിച്ചതും വസ്തു വാങ്ങലുമാണ് ഈ വര്ധനവിന് പിന്നില്. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രണ്ടാമത്തെ ഉയര്ന്ന നിരക്കാണിത്. 2006-07 സാമ്പത്തിക വര്ഷം 6.7 ശതമാനമായിരുന്നു.

ചുരക്കത്തില് പറഞ്ഞാല്, രാജ്യത്തെ ഗാര്ഹിക സമ്പാദ്യത്തില് തുടര്ച്ചയായ വര്ഷങ്ങളില് ഇടിവുണ്ടാകുന്നു. 2020-21 സാമ്പത്തിക വര്ഷത്തിലെ 22.8 ലക്ഷം കോടി രൂപയില് നിന്ന് 2021-22ലെത്തിയപ്പോള് 16.96 ലക്ഷം കോടി രൂപയായി കുറഞ്ഞു.

2022-23 സാമ്പത്തിക വര്ഷത്തിലെത്തിയപ്പോഴാകാട്ടെ 13.76 ലക്ഷം കോടിയുമായി. ഗാര്ഹിക കടമാകട്ടെ ജിഡിപിയുടെ 36.9 ശതമാനത്തില് നിന്ന് 37.6 ശതമാനമായി ഉയരുകയും ചെയ്തു.

കുറയുന്ന വരുമാനവും രൂക്ഷമായ വിലക്കയറ്റവുമാണ് ഗാര്ഹിക സമ്പാദ്യത്തെ ബാധിക്കുന്നത്.

വരും വര്ഷങ്ങളില് ജനങ്ങളുടെ ഉപഭോഗശേഷിയെ ഇത് ബാധിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്.

X
Top