ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഈയാഴ്‌ച ഒരു എസ്‌എംഇ ഐപിഒയും 5 കമ്പനികളുടെ ലിസ്റ്റിംഗും

മുംബൈ: ഐപിഒകളുടെ തുടര്‍ച്ചയായ വരവിനു ശേഷം ഈയാഴ്‌ച ഓഹരി വിപണി ഒരു ഇടവേളയിലേക്ക്‌ കടക്കുന്നു. ഈയാഴ്‌ച ഒരു മെയിന്‍ ബോര്‍ഡ്‌ ഐപിഒ പോലും വിപണിയിലെത്തുന്നില്ല.

ഒരു എസ്‌എംഇ ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷന്‍ മാത്രമാണ്‌ ഈയാഴ്‌ച തുടങ്ങുന്നത്‌. കഴിഞ്ഞയാഴ്‌ച നടന്ന എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ബന്‍സാല്‍ വയര്‍ എന്നീ മെയിന്‍ബോര്‍ഡ്‌ ഐപിഒകളുടെ ലിസ്റ്റിംഗ്‌ ഈയാഴ്‌ച നടക്കും. ജൂലായ്‌ 10നാണ്‌ ഇവ ലിസ്റ്റ്‌ ചെയ്യുന്നത്‌. എസ്‌എംഇ വിഭാഗത്തിലെ ഐപിഒ ആംബി ലബോറട്ടറീസിന്റേതാണ്‌.

എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ബന്‍സാല്‍ വയര്‍ എന്നിവയുടെ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ജൂലായ്‌ മൂന്ന്‌ മുതല്‍ അഞ്ച്‌ വരെയായിരുന്നു. ബന്‍സാല്‍ വയര്‍ 62.76 മടങ്ങും എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌, 67.87 മടങ്ങുമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

കഴിഞ്ഞ ആഴ്‌ച തുടങ്ങിയ ആംബി ലബോറട്ടറീസിന്റെ ഐപിഒ ഇന്നലെ അവസാനിച്ചു. ജൂലായ്‌ അഞ്ചിന്‌ തുടങ്ങിയ ഗണേഷ്‌ ഗ്രീന്‍ ഭാരത്‌, എഫ ഇന്‍ഫ്ര ആന്റ്‌ റിസര്‍ച്ച്‌ എന്നീ എസ്‌ഇംഇ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഇന്ന് അവസാനിക്കും. ആംബി ലബോറട്ടറീസ്‌ ജൂലായ്‌ 11നും ഗണേഷ്‌ ഗ്രീന്‍ ഭാരത്‌, എഫ ഇന്‍ഫ്ര ആന്റ്‌ റിസര്‍ച്ച്‌ എന്നിവ ജൂലായ്‌ 12നും ലിസ്റ്റ്‌ ചെയ്യും.

എസ്‌എംഇ ഐപിഒകളുടെ പ്രത്യേക പ്രീ-ഓപ്പണ്‍ സെഷനില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നു. ഈ നിബന്ധന നിലവില്‍ വന്നതിനു ശേഷം ആദ്യമായി ലിസ്റ്റ്‌ ചെയ്‌ത നെഫ്രോകെയര്‍ ആദ്യദിവസം 95 ശതമാനം നേട്ടത്തോടെയാണ്‌ ക്ലോസ്‌ ചെയ്‌തത്‌. ഈ ഓഹരിക്ക്‌ നേരത്തെ ഗ്രേ മാര്‍ക്കറ്റില്‍ 200 ശതമാനത്തോളം പ്രീമിയമുണ്ടായിരുന്നു.

200ഉം 300ഉം ശതമാനം നേട്ടത്തോടെയാണ്‌ ചില എസ്‌എംഇ ഐപിഒകള്‍ ഈയിടെ ലിസ്റ്റ്‌ ചെയ്‌തത്‌. 2024ല്‍ ആദ്യത്തെ ആറ്‌ മാസം വിപണിയിലെത്തിയ 110 എസ്‌എംഇ ഐപിഒകളില്‍ 43ഉം 100 ശതമാനത്തിലേറെ നേട്ടം നല്‍കി.

1500 ശതമാനം വരെ നേട്ടം നല്‍കിയ എസ്‌എംഇ ഐപിഒയുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സെബിയുടെ ഇടപെടലുണ്ടായത്‌.

X
Top