സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബെഞ്ച് മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനവുമായി അദാനി പവര്‍, വില ഇനിയും കൂടുമെന്ന് അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനമാണ് അദാനി പവര്‍ കാഴ്ചവയ്ക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ്, എന്‍എസ്ഇ നിഫ്റ്റി സൂചികകള്‍ ഈവര്‍ഷം യഥാക്രമം .38 ശതമാനം, 0.45 ശതമാനം എന്നിങ്ങനെ താഴ്ച വരിച്ചപ്പോള്‍ അദാനി പവര്‍ 300 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കി.

101 രൂപയില്‍ 425 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി വളര്‍ന്നത്. ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായ വര്‍ധനവ്, ജൂണിലവസാനിച്ച പാദത്തിലെ മികച്ച പ്രകടനം എന്നിവയാണ് ഓഹരിയ്ക്ക് തുണയാകുന്നത്. ഊര്‍ജ്ജ ഡിമാന്റ് ഇനിയും വര്‍ധിക്കുമെന്നിരിക്കെ അനലിസ്റ്റുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

ചോയ്‌സ് ബ്രോക്കിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബാഗാദിയ 475 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 390 രൂപയാണ് സ്റ്റോപ് ലോസ് വെയ്‌ക്കേണ്ടത്. കഴിഞ്ഞ 2 വര്‍ഷത്തില്‍ 10.5 മടങ്ങ് ഉയര്‍ന്ന ഓഹരി കൂടിയാണിത്.

രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 10.50 ലക്ഷമായി മാറുമായിരുന്നു.

X
Top