
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും റെക്കോര്‍ഡ് ഉയരം ഭേദിച്ചിരിക്കയാണ് ആക്‌സിസ് ബാങ്ക് ഓഹരി. രാവിലത്തെ ട്രേഡില്‍ 958 രൂപയിലെത്തിയ സ്റ്റോക്ക് പിന്നീട് ഇടിവ് നേരിട്ട് 931.50 രൂപയില്‍ ക്ലോസ് ചെയ്തു. ഈ വര്‍ഷം ഇതുവരെ 37 ശതമാനം ഉയരാന്‍ സാധിച്ചു.
മൂല്യനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ സ്‌റ്റോക്ക് പിന്നിലാണെന്നും അതുകൊണ്ടുതന്നെ റാലി തുടരുമെന്നും ഐഡിബിഐ കാപിറ്റല്‍ റിസര്‍ച്ച് ഹെഡ് എകെ പ്രഭാകര്‍ പറയുന്നു. 5-6 ശതമാനം തിരുത്തല്‍ വരുത്തുമ്പോള്‍ പുതിയ നിക്ഷേപകര്‍ക്ക് പ്രവേശിക്കാം. ഓഹരി 1000 രൂപയിലേയ്ക്ക് ഉയരുമെന്നാണ് ജിസിഎല്‍ കാപിറ്റലിലെ രവി സിംഗാല്‍ കണക്കുകൂട്ടുന്നത്.
സ്റ്റോപ് ലോസ്- 925 രൂപയില്‍.എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് അനലിസ്റ്റ് കൃഷ്ണന്‍ എഎസ് വി 1195 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആവശ്യപ്പെടുന്നു. രണ്ടാം പാദത്തില്‍ ഏകീകൃത അറ്റാദായം 66 ശതമാനം വര്‍ധിപ്പിക്കാന്‍ ബാങ്കിന് സാധിച്ചിരുന്നു.
മുന്‍വര്‍ഷത്തെ 3383 കോടി രൂപയില്‍ നിന്നും അറ്റാദായം 5625 കോടി രൂപയായി വളര്‍ന്നു.