Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

2008 ന് ശേഷം നിക്ഷേപം ഇരട്ടിയാക്കിയ മള്‍ട്ടിബാഗര്‍, വാങ്ങാന്‍ നിര്‍ദ്ദേശിച്ച് അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വില കുറഞ്ഞ സ്റ്റോക്കുകള്‍ വാങ്ങി ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കിയവര്‍ നിരവധിയാണ്. ഇത്തരത്തില്‍ 2008 നു ശേഷം ഉയര്‍ച്ച കൈവരിച്ച ഓഹരികളിലൊന്നാണ് കോഫോര്‍ജ്. ആ കാലത്ത് 90 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 3,341.65 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.

100 ശതമാനം ഉയര്‍ച്ച നേടി 2012 ല്‍ 190 ലേയ്‌ക്കെത്താനും 140 ശതമാനം വളര്‍ച്ചയോടെ 2016 ല്‍ 460 രൂപയിലേക്കെത്താനും ഓഹരിയ്ക്കായി. 290 ശതമാനം നേട്ടത്തോടെ 2020 ല്‍ ഓഹരി 1790 രൂപയിലെത്തി. പിന്നീട് 6133 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലേയ്ക്ക് കുതിച്ചുവെങ്കിലും റഷ്യ-ഉക്രൈന്‍ യുദ്ധാനന്തരം ഓഹരി 3340 രൂപയില്‍ ഒതുങ്ങുകയായിരുന്നു.

വരുന്ന 12 മാസത്തില്‍ ഓഹരി 4000 രൂപയിലേയ്ക്ക് കുതിക്കുമെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബാഗാദിയ പറഞ്ഞു. 3000 ത്തിന് താഴെ സ്റ്റോപ് ലോസ് വച്ച് 3100-3150 രൂപയില്‍ സ്റ്റോക്ക് ശേഖരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

1992 ല്‍ രൂപം കൊണ്ട കോഫോര്‍ജ് 28483.14 വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് കമ്പനിയാണ്. ഐടി സോഫ്റ്റ് വെയര്‍ മേഖലയാണ് പ്രവര്‍ത്തനരംഗം. കമ്പനിയുടെ 49.97 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 19.12 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 20.28 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top