ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നേട്ടം തുടരുമെന്ന പ്രതീക്ഷയില്‍ വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി, പുതിയ മാസം നേട്ടത്തോടെ തുടങ്ങി. സെപ്തംബര്‍ 1 ന്, സെന്‍സെക്‌സ് 556 പോയിന്റ് അഥവാ 0.86 ശതമാനം ഉയര്‍ന്ന് 65,387 ലും നിഫ്റ്റി 182 പോയിന്റ് അഥവാ 0.94 ശതമാനം ഉയര്‍ന്ന് 19,435 ലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ നേട്ടം തുടരുമെന്നതിന്റെ സൂചനയാണ്, വിദഗ്ധര്‍ അറിയിക്കുന്നു.

പ്രധാന സപ്പോര്‍ട്ട്,റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 19,306-19,258- 19,180.
റെസിസ്റ്റ്ന്‍സ്:19,461- 19,509- 19,586.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,997 – 43,823 – 43,541
റെസിസ്റ്റന്‍സ്: 44,560 – 44,734 -45,016.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
സണ്‍ഫാര്‍മ
മാരിക്കോ
ടോറന്റ് ഫാര്‍മ
ബ്രിട്ടാനിയ
സിറ്റി യൂണിയന്‍ ബാങ്ക്
പിഐ ഇന്‍ഡസ്ട്രീസ്
സിജിന്‍
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ഡാറ്റ ഇന്‍ഫ്ര ട്രസ്റ്റ്: ബിസിഐ ഐആര്‍ആര്‍ ഇന്ത്യ ഹോള്‍ഡിംഗിസ് 123400000 ഓഹരികള്‍ 155 രൂപ നിരക്കില്‍ വാങ്ങി. ബിഐഎഫ് ഐജി ജാര്‍വിസ് ഇന്ത്യ 126200000 ഓഹരികള്‍ 155 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ്: വിദേശ നിക്ഷേപകര്‍ വില്‍പന നടത്തിയതിനെ തുടര്‍ന്ന് ഫൈവ് സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 5.89 ശതമാനം താഴ്ന്ന് 727.80 രൂപയിലായിരുന്നു ക്ലോസിംഗ്. വിദേശ നിക്ഷേപകരായ നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സ് എക്സ് – മൗറീഷ്യസ്, മാട്രിക്സ് പാര്‍ട്ണേഴ്സ് ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് 2 എല്‍എല്‍സി, ടിപിജി ഏഷ്യ VII എസ്എഫ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ മോര്‍ട്ട്ഗേജ് ബാങ്കിന്റെ മൊത്തം പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 8.75 ശതമാനത്തിന് തുല്യമായ 2.55 കോടി ഓഹരികള്‍ വില്‍പന നടത്തുകയായിരുന്നു. 1,862.86 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടാണ് മേല്‍പ്പറഞ്ഞ ഓഹരികളില്‍ ചിലവ് വാങ്ങിയത്. എച്ച്ടിസിഎല് – എച്ച്ഡിഎഫ്സി മിഡ്-ക്യാപ് ഓപ്പര്ച്യൂണിറ്റീസ് ഫണ്ട് 300.7 കോടി രൂപയുടെ ഓഹരികള്‍ 730 രൂപ നിരക്കില് സ്വന്തമാക്കി. മൊത്തം 41.19 ലക്ഷം ഷെയറുകളാണിത്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ ആസ്ഥാനമായുള്ള അസറ്റ് മാനേജ്മെന്റ് സ്ഥാപനം ജിക്യുജി പാര്‍ട്ണേഴ്സ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ 2.6 ശതമാനം ഓഹരി ഓഹരികള്‍ സ്വന്തമാക്കി. രാജീവ് ജെയിന്‍ സ്ഥാപിച്ച ജിക്യുജി പാര്‍ട്ണേഴ്സ് രണ്ട് ഫണ്ടുകള്‍ വഴിയാണ് ബാങ്കിലെ ഓഹരി വാങ്ങിയത്. ജിക്യുജി പാര്‍ട്ണേഴ്സ് എമര്‍ജിംഗ് മാര്‍ക്കറ്റ്സ് ഇക്വിറ്റി ഫണ്ട് 6.38 കോടി ഓഹരികള്‍ വാങ്ങിയപ്പോള്‍ ഗോള്‍ഡ്മാന്‍ സാച്ച്സ് ട്രസ്റ്റ് 2-ഗോള്‍ഡ്മാന്‍ സാച്ച്സ് ജിക്യുജി പാര്‍ട്ണേഴ്സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 10.77 കോടി ഓഹരികള്‍ സ്വന്തമാക്കി. ഓഹരിക്ക് ശരാശരി 89 രൂപ നിരക്കിലാണ് ഇടപാട്. മൊത്തം തുക 1,527.26 കോടി രൂപ. ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്കസിന്റെ ഉടമസ്ഥതയിലുള്ള ക്ലോവര്‍ഡെല്‍ ഇന്‍വെസ്റ്റ് മെന്റ് 27.87 കോടി ഓഹരികള്‍ അല്ലെങ്കില്‍ ബാങ്കിലെ 4.2 ശതമാനം ഓഹരി പങ്കാളിത്തം അതേ വിലയ്ക്ക് വിറ്റു. മൊത്തം 2,480.34 കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഓഫ്ലോഡ് ചെയതത്.

കൂടുതല്‍ ബള്‍ക്ക് ഡീലുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

X
Top