
മുംബൈ: യൂറോപ്യന്‍ സൂചികകളിലെ ശക്തിയും ലോഹങ്ങള്‍, എണ്ണ, വാതകം, വാഹന ഓഹരികള്‍ എന്നിവയിലെ കുത്തനെയുള്ള നേട്ടവും വിപണിയെ ഉയര്‍ത്തി, കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ വിശദീകരിക്കുന്നു. സെന്‍സെക്‌സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. ആറ് പ്രധാന യുഎസ് ബാങ്കുകളെ തരംതാഴ്ത്തുമെന്ന മൂഡീസ് മുന്നറിയിപ്പ്, നിക്ഷേപകരെ അകറ്റി.
കൂടാതെ ചൈനീസ് നാണ്യചുരുക്കവും. എന്നാല്‍ അവസാന മണിക്കൂറിലെ വാങ്ങല്‍ വിപണിയെ നേട്ടത്തിലേയ്ക്ക് നയിച്ചു.സാങ്കേതികമായി, 19470 ലെവലിലാണ് നിഫ്റ്റി പിന്തുണ നേടിയിരിക്കുന്നത്.
റിവേഴ്‌സല്‍, ഹയര്‍ബോട്ടം എന്നിവയുടെ രൂപീകരണം ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. 19550 ആയിരിക്കും നിര്‍ണ്ണായകം. ആ ലെവലിന് മുകളില്‍ സൂചിക 19700-19735 ലക്ഷ്യം വയ്ക്കും.
അതേസമയം താഴ്ച, സൂചികയെ 19470-19440 ലെവലിലേയ്ക്ക് വലിച്ചിടും. സെന്‍സെക്സ് 149.31 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 65995.81 ലെവലിലും നിഫ്റ്റി 61.70 പോയിന്റ് അഥവാ 0.32 ശതമാനം ഉയര്‍ന്ന് 19632.50 ലെവലിലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.