
മുംബൈ:യുഎസ് ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണ്, ജിയോജിത്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. കൂടാതെ യുഎസ് പണപ്പെരുപ്പ കണക്കുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ധന നയവും വ്യാഴാഴ്ച പുറത്തുവരാനിരിക്കയാണ്. ചൈനീസ് കയറ്റുമതി കുറഞ്ഞത് അതിനിടയില്‍ ആശങ്ക പരത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) അറ്റ വില്‍പ്പനക്കാരാകുമ്പോള്‍ ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) വാങ്ങല്‍ അപകട സാധ്യത ലഘൂകരിക്കുന്നു. നിഫ്റ്റി പ്രതിദിന ചാര്‍ട്ടില്‍ ബെയറിഷ് എന്‍ഗള്‍ഫിംഗ് കാന്‍ഡില്‍ സ്റ്റിക്ക് പാറ്റേണ്‍ രൂപീകരിച്ചതായി പ്രോഗ്രസീവ് ഷെയേഴ്‌സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗാര്‍ പറയുന്നു.
20 ദിന മൂവിംഗ് ആവറേജില്‍ റെസിസ്റ്റന്‍സ് നേരിടുന്നതിനാല്‍ നേട്ടങ്ങള്‍ 19650 ലെവലില്‍ പരിമിതപ്പെടും. 19450 ലായിരിക്കും പിന്തുണ. തിരുത്തല്‍ വരുത്തുന്നത് നിഫ്റ്റി തുടരുമെന്ന് ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസിലെ ജതിന്‍ ഗെഡിയ പറഞ്ഞു.
മണിക്കൂര്‍ മൊമന്റം ഇന്റിക്കേറ്റര്‍ നെഗറ്റീവ് ക്രോസോവര്‍ കാണിക്കുന്നത് വില്‍പന സമ്മര്‍ദ്ദത്തിന്റെ സൂചനയാണ്. പ്രതിദിന മൊമന്റം സൂചിക ഇതിനോടകം വില്‍പന മോഡിലായിട്ടുണ്ട്.