മുംബൈ: ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ വില്‍പ്പന, ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു, കൊടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണി കനത്ത ഇടിവ് നേരിട്ടത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞമാസത്തെ റെക്കോര്‍ഡ് വാങ്ങലിന് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികള്‍ വില്‍ക്കാനാരംഭിച്ചിട്ടുണ്ട്.
ഫിച്ച് റേറ്റിംഗ്‌സ്, യുഎസ് ക്രെഡിറ്റ് റേറ്റിംഗ് എഎഎയില്‍ നിന്നും എഎപ്ലസിലേയ്ക്ക് താഴ്ത്തിയിരുന്നു. ഇതോടെ സോവറിന്‍ ബോണ്ട് യീല്‍ഡും ഡോളറും വര്‍ദ്ധിച്ചു. ഇതാണ് എഫ്‌ഐഐകളെ പിന്തിരിപ്പിക്കുന്നത്.
മൂല്യനിര്‍ണ്ണയം ഇപ്പോഴും അമിതമാണ്. ആഗോള രംഗത്ത് അനിശ്ചിതത്വം തുടരുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളില്‍ വില്‍പന സമ്മര്‍ദ്ദം പ്രതീക്ഷിക്കുകയാണ് ചൗഹാന്‍.
സാങ്കേതികമായി, നിഫ്റ്റി 20 ദിവസത്തെ എസ്എംഎ (സിമ്പിള്‍ മൂവിംഗ് ആവറേജ്) യ്ക്ക് താഴെയാണെന്നും അദ്ദേഹം പറഞ്ഞു വളരെക്കാലത്തിനുശേഷമാണ് നിഫ്റ്റി 20 ദിവസത്തെ എസ്എംഎയ്ക്ക് താഴെ ക്ലോസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്രതിദിന ചാര്‍ട്ടില്‍ ദീര്‍ഘ ബെയറിഷ് കാന്‍ഡില്‍ പ്രത്യക്ഷപ്പെട്ടു.
ഇത് വലിയ തോതില്‍ നെഗറ്റീവാണ്. 19450 പിന്തുണ മേഖലയായി പ്രവര്‍ത്തിക്കുമെന്ന് ചൗഹാന്‍ കരുതുന്നു. 19580-19600 ലെവലുകളിലായിരിക്കും പ്രതിരോധം.
19450 ന് താഴെ പുതിയ വില്‍പന സമ്മര്‍ദ്ദം രൂപപ്പെടുകയും സൂചികയെ 19400-19375 ലേയ്ക്ക് വലിച്ചിടുകയും ചെയ്യും.