സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഹ്രസ്വകാല അനിശ്ചിതത്വം പ്രവചിച്ച് വിദഗ്ധര്‍

കൊച്ചി: ഫാര്‍മ, ഐടി മേഖലകളിലെ ശക്തമായ പ്രകടനങ്ങളാണ് ഇന്ത്യന്‍ വിപണിയ്ക്ക് തുണയായത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ വിലയിരുത്തി. ഇതോടെ മിതമായ നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. ആര്‍ബിഐ നിരക്ക് ഉള്‍പ്പടെ ഡാറ്റ കേന്ദ്രീകൃതമാണ് ആഴ്ചയെന്ന് വിനോദ് നായര്‍ പറയുന്നു.

വരാനിരിക്കുന്ന പണപ്പെരുപ്പ ഡാറ്റയും റിസര്‍വ് ബാങ്കിന്റെ ധനനയവും വിപണിയില്‍ ജാഗ്രത സൃഷ്ടിക്കും.ആഗോള വിപണികള്‍ സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ബോണ്ട് യീല്‍ഡ് മിതമായതിനെ തുടര്‍ന്ന് യുഎസ് ഫ്യൂച്വറുകള്‍ മെച്ചപ്പെട്ടു.

ദുര്‍ബലമായ സാമ്പത്തിക ഡാറ്റ കാരണം യൂറോപ്യന്‍ വിപണികള്‍ അതേസമയം ഇടിവ് നേരിടുന്നു.പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി സ്പിന്നിംഗ് ടോപ്പ് രൂപീകരിച്ചതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് ഹെഡ് ദീപക് ജസാനി ചൂണ്ടിക്കാട്ടി.ഹ്രസ്വകാല അനിശ്ചിതത്വത്തിന്റെ സൂചനയാണിത്.

19539-19678 ലെവലില്‍ നിഫ്റ്റി തുടരാനാണ് സാധ്യത.

X
Top