
കൊച്ചി: യുഎസ് സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനവും തൊഴില്‍ വിപണിയുടെ മുറുക്കവും ആശ്ചര്യകരമാണ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് സര്‍ക്കാര്‍ നല്‍കിയ 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ഉത്തേജനമാണ് കാരണം. എന്നാല്‍, ഇതോടെ പണപ്പെരുപ്പം ഉയരുകയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഫെഡ് റിസര്‍വ് നിര്‍ബന്ധിതമാകുകയും ചെയ്തു.
ഉയരുന്ന ബോണ്ട് യീല്ഡും ഡോളര്‍ മൂല്യവുമാണ് പരിണത ഫലം. ഇത് ഇക്വിറ്റി വിപണികളെ ദുര്‍ബലപ്പെടുത്തുന്നു. ഇപ്പോഴും തുടരുന്ന ഹോവ്ക്കിഷ് സമീപനം 2024 രണ്ടാംപാദം വരെ തുടര്‍ന്നേയ്ക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു.
അതിന് ശേഷം മാന്ദ്യം പിടിമുറുക്കുകയും പണപ്പെരുപ്പം കുറയുകയും ചെയ്യും. ഇതോടെ ധനപരമായ കാര്‍ക്കശ്യം മന്ദഗതിയിലാകും.വിപണി ഇപ്പോഴും വീണ്ടെടുപ്പ് നടത്തിയിട്ടില്ലെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര അറിയിച്ചു.
തിങ്കളാഴ്ചയിലെ ഉണര്‍വ് ബുള്ളിഷ് പ്രവണതയായി തെറ്റിദ്ധരിക്കരുത്. അതിന് നിഫ്റ്റി 19650 ലെവല്‍ വീണ്ടെടുക്കുകയോ വിപരീത പാറ്റേണ്‍ രൂപീകരിക്കുകയോ വേണം. അത് വരെ റിസ്‌ക്ക് മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മിശ്ര നിര്‍ദ്ദേശിക്കുന്നു.