Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

നൈക ഓഹരിയില്‍ ബുള്ളിഷായി അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: വിവേചനാധികാര ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും എബിറ്റ മാര്‍ജിന്റെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലാണ് നൈക നാലാം പാദത്തിന്റെ ഹൈലൈറ്റ്, വിദഗ്ധര്‍ വിലയിരുത്തി. മൊത്ത ചരക്ക് മൂല്യം (ജിഎംവി) 36 ശതമാനമായി ഉയര്‍ന്നു. ഇത് പ്രതീക്ഷിച്ചതിലും കൂടുതലാണ്.

ബിപിസി ബിസിനസിന്റെ ചെലവ് ഘടന സ്ഥിരത കൈവരിച്ചതായി അനലിസ്റ്റുകള്‍ വിലയിരുത്തി. അതേസമയം മറ്റ് ബിസിനസുകള്‍ക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമായി വന്നേക്കാം. ഇത് ലാഭത്തില്‍ സമ്മര്‍ദ്ദം ചെലുത്തും.

മാര്‍ക്കറ്റിംഗ്, പൂര്‍ത്തീകരണ ചെലവ് കുറച്ചതാണ് പുരോഗതിയ്ക്ക് കാരണമെന്ന് കമ്പനി അറിയിക്കുന്നു. ബിപിസി (ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍) വിഭാഗത്തിനായുള്ള നൈകയുടെ പൂര്‍ത്തീകരണ ചെലവ് 86 രൂപയായാണ് ഇടിഞ്ഞത്.
ബിസിനസ്സിന്റെ മൂന്നാം കക്ഷി സ്വഭാവം കാരണം ഫാഷന്‍ പൂര്‍ത്തീകരണ ചെലവുകള്‍ ഇപ്പോഴും കുറഞ്ഞിട്ടില്ല.

ഫാഷന്‍ വിഭാഗത്തില്‍ മാര്‍ക്കറ്റിംഗ് ചെലവ് കുറയ്ക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും ഇത്തരം ചെലവുകള്‍ ഗുണം ചെയ്യുമെന്ന് കമ്പനി കരുതുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഫാഷന്‍ വിഭാഗം നേരിട്ടത് എക്കാലത്തേയും ഉയര്‍ന്ന നഷ്ടമാണ് (110 കോടി രൂപയുടെ ഇബിഐടിഡിഎ നഷ്ടം).

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനി ഓഹരിയില്‍ ബുള്ളിഷ് സമീപനം തുടരുന്നു. കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 210 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ജെഎം ഫിനാന്‍ഷ്യല്‍ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യവില 210 രൂപയാണ്.

ഫാഷന്‍ പ്ലാറ്റ്ഫോമായ നൈക്കയുടെ പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇകൊമേഴ്സ് വെഞ്ച്വേഴ്സ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 2.4 കോടി രൂപ മാത്രമാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 71.83 ശതമാനം കുറവ്.

ഏകീകൃത വരുമാനം 33.75 ശതമാനം ഉയര്‍ന്ന് 1301 കോടി രൂപയിലെത്തി. എബിറ്റ മാര്‍ജിന്‍ 3 ബേസിസ് പോയിന്റുയര്‍ന്ന് 5.4 ശതമാനമായപ്പോള്‍ എബിറ്റ 84 ശതമാനം ഉയര്‍ന്ന് 70.6 കോടി രൂപ. നികുതി ചെലവ് 4.35 കോടി രൂപയായതാണ് അറ്റാദായം കുറച്ചത്.

മുന്‍ പാദത്തില്‍ 1.76 കോടി രൂപയുടെ നികുതി ആനുകൂല്യം ലഭ്യമായിരുന്നു. വാര്‍ഷിക ലാഭം 53 ശതമാനമിടിഞ്ഞ് 19.26 കോടി രൂപയായിട്ടുണ്ട്. 2. ശതമാനം ഉയര്‍ന്ന് 127.30 രൂപയിലാണ് സ്റ്റോക്ക് ട്രേഡ് ചെയ്യുന്നത്.

X
Top