ന്യൂഡല്‍ഹി: വീണ്ടുമൊരു നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കുകയാണ് അനലിസ്റ്റുകള്‍. ജനുവരി മാസ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്.ഏപ്രിലില്‍ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം മറ്റൊരു 25 ബേസിസ് പോയിന്റ് വര്‍ദ്ധനയ്ക്ക് തയ്യാറാകുമെന്ന് മോതിലാല്‍ ഓസ്വാളിലെ നിഖില്‍ ഗുപ്ത പറഞ്ഞു.
ജനുവരിയിലെ പണപ്പെരുപ്പ വര്‍ധന ഞെട്ടലുളവാക്കിയെന്നും ഗുപ്ത നിരീക്ഷിക്കുന്നു. മില്‍വുഡ് കെയ്ന്‍ ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ നിഷ് ഭട്ടും 25 ബേസിസ് പോയിന്റ് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട്മാസം പണപ്പെരുപ്പം ഉയരുന്ന പക്ഷം അത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
ഉപഭോക്തൃ സൂചിക പണപ്പെരുപ്പം ജനുവരിയില്‍ 6.5 ശതമാനമായി ഉയര്‍ന്നിരുന്നു. അതേസമയം മൊത്തവില സൂചിക പണപ്പെരുപ്പം 24 മാസത്തെ താഴ്ചയായ 4.73 ശതമാനമായി കുറയുകയും ചെയ്തു. മൊത്തവില,ഉപഭോക്തൃ സൂചിക പണപ്പെരുപ്പം തുടര്‍ച്ചയായി സ്ഥിരതയോടെ കുറയണമെന്ന് ബിഡിആര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഡയറക്ടര്‍ റഹീല്‍ ഷാ അഭിപ്രായപ്പെടുന്നു.
അതേസമയം വ്യാവസായിക ഉത്പന്നങ്ങളുടെ വിലകുറയാന്‍ മൊത്തവില സൂചിക പണപ്പെരുപ്പ താഴ്ച ഇടയാക്കും. ധാന്യവിലയിലെ അസാധാരണ വര്‍ധനവാണ് ജനുവരിയില്‍ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം ഉയര്‍ത്തിയത്, ആല്‍ക്കമി കാപിറ്റല്‍ മാനേജ്‌മെന്റിലെ ശേഷാദ്രി സെന്‍ നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ 25 ബേസിസ് പോയിന്റ് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും.
നിരക്ക് വര്‍ദ്ധനവ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ശേഷാദ്രി അഭിപ്രായപ്പെട്ടു.2023 കലണ്ടര്‍ വര്‍ഷത്തില്‍ നിരക്ക് വര്‍ദ്ധന കൊടുമുടിയിലെത്താന്‍ സാധ്യതയുണ്ട്.
ഇന്ത്യ ഒരു ബഹുവര്‍ഷ വളര്‍ച്ച വൃത്തത്തിന്റെ മധ്യത്തിലായതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടില്ല.
ജനസംഖ്യ അനുപാതം, സാമ്പത്തിക സുസ്ഥിരത, മൂലധന നിക്ഷേപം എന്നിവയാണ് വളര്‍ച്ചയെ നയിക്കുന്ന ഘടകങ്ങള്‍. 2022 മെയ് മാസം മുതല്‍ 250 ബേസിസ് പോയിന്റ് ക്യുമുലേറ്റീവ് നിരക്ക് വര്‍ദ്ധനയ്ക്ക് ആര്‍ബിഐ തയ്യാറായിരുന്നു. ഇതോടെ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകളില്‍ ആര്‍ബിഐ ചുമത്തുന്ന നിരക്ക് (റിപ്പോ) 6.50 ശതമാനമായി.
എന്നിട്ടും ജനുവരിയിലെ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം മൂന്നുമാസത്തെ ഉയര്‍ച്ചയായ 6.5 ശതമാനത്തിലെത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് മാസം ആര്‍ബിഐ ടോളറന്‍സ് പരിധിയിലൊതുങ്ങിയ ശേഷമാണ് ജനുവരിയില്‍ സിപിഐ പണപ്പെരുപ്പം കുതിച്ചുയര്‍ന്നത്.