ന്യൂഡല്‍ഹി: പ്രമുഖ നിക്ഷേപകന്‍ സൗരഭ് മുഖര്‍ജിയുടെ പോര്‍ട്ട്‌ഫോളോയ ഓഹരിയായ ജിഎംഎം ഫോഡ്‌ലറിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് അനലിസ്റ്റുകള്‍. 2250-2300 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ചോയ്‌സ് ബ്രോക്കിംഗിലെ സുമീത് ബഗാദിയ പറയുന്നു. 1900 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്.
ദീര്‍ഘകാല നിക്ഷേപമാണ് പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിലെ അവിനാഷ് ഗോരക്ഷ്‌കര്‍ ശുപാര്‍ശ ചെയ്യുന്നത്. ‘ഹയര്‍ ഹൈ ഹൈയര്‍ ലോ’ ചാര്‍ട്ട് പാറ്റേണ്‍, താഴ്ചയില്‍ നിന്നുള്ള കുതിപ്പ് പ്രകടമാക്കുന്നതായി ബഗാദിയ പറയുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ റെക്കോര്‍ഡ് ഉയരം കൈവരിച്ച ഓഹരി ബുധനാഴ്ച 3.5 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു.
നിലവില്‍ 1990 രൂപയിലാണ് സ്റ്റോക്കുള്ളത്. എന്നാല്‍ ലാഭമെടുപ്പിനെ തുടര്‍ന്നാണ് ഇടിവ് സംഭവിച്ചതെന്നും 2-3 വര്‍ഷത്തെ കാലയളവില്‍ ഓഹരി വാങ്ങാമെന്നും അവിനാഷ് ഗോരക്ഷ്‌കര്‍ പറഞ്ഞു. മാര്‍സലസ് ഇന്‍വെസ്റ്റമെന്റിന്റെ സ്ഥാപകനും സിഇഒയുമായ സൗരഭ് മുഖര്‍ജി നിക്ഷേപമിറക്കിയ പ്രമുഖ ഓഹരികളൊന്നാണ് ജിഎംഎം ഫോഡ്‌ലര്‍.
ഗ്ലാസ് ലൈന്‍ഡ്, സിറാമിക് റിയാക്ടര്‍ രംഗത്തെ ആഗോള നേതൃ സ്ഥാനം കമ്പനി വഹിക്കുമെന്ന് മുഖവര്‍ജി ഈയിടെ പറഞ്ഞിരുന്നു.