
ന്യൂഡല്‍ഹി: ടെക്‌സ്മാകോ റെയ്ല്‍ ആന്റ് എഞ്ചിനീയറിംഗ് ലിമിറ്റഡി(ടെക്‌സ്‌റെയില്‍)ന്റേതും കോതാരി ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡിന്റേയും മള്‍ട്ടിബാഗര്‍ ഓഹരികള്‍ വാങ്ങാന്‍ ആനന്ദ് രതി നിര്‍ദ്ദേശിക്കുന്നു.
ടെക്‌സ്‌റെയില്‍
75 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഒരു മാസത്തേയ്ക്ക് വാങ്ങാനാണ് നിര്‍ദ്ദേശം. 1928 കോടി രൂപ വിപണി മൂല്യമുള്ള ടെക്‌സ്‌റെയില്‍ ചരക്ക് കാര്‍ നിര്‍മ്മാതാക്കളും എഞ്ചിനീയറിംഗ് കമ്പനിയുമാണ്. നിലവില്‍ 59.85 രൂപ വിലയുള്ള ഓഹരി ഒരാഴ്ചയില്‍ 6.87 ശതമാനം ഉയര്‍ന്നു.
1 മാസത്തെ നേട്ടം 27.18 ശതമാനവും മൂന്ന് മാസത്തേത് 19.44 ശതമാനവുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 113.17 ശതമാനം ഉയര്‍ന്ന ഓഹരി മൂന്ന് വര്‍ഷത്തില്‍ 47.54 ശതമാനത്തിന്റെ വളര്‍ച്ചയും കൈവരിച്ചു. 5 വര്‍ഷത്തെ ഉയര്‍ച്ച 51.4 ശതമാനം.
കോതാരി ഷുഗേഴ്‌സ്
47 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 10 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. 355.59 ശതമാനം വിപണി മൂല്യമുള്ള കമ്പനി പഞ്ചസാര നിര്‍മ്മാണം, ഇന്‍സ്ട്രിയല്‍ ആല്‍കഹോള്‍, മറ്റ് പഞ്ചസാര അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവ പുറത്തിറക്കുന്നു.
നിലവില്‍ 42.85 രൂപ വിലയുള്ള ഓഹരി ഒരാഴ്ചയില്‍ 4.77 ശതമാനം ഉയര്‍ന്നു. ഒരുമാസത്തില്‍ 6.85 ശതമാനം താഴ്ച വരിച്ച ഓഹരി 3 മാസത്തില്‍ 2.15 ശതമാനമാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തില്‍ 42.12 ശതമാനവും 3,5 വര്‍ഷങ്ങളില്‍ യഥാക്രമം 332.83 ശതമാനം, 163.69 ശതമാനം എന്നിങ്ങനെയും വളര്‍ന്നു.