പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

567.94 കോടി രൂപയുടെ വിറ്റ് വരവ് രേഖപ്പെടുത്തി ആന്ധ്രാ ഷുഗർ

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 40.78 ശതമാനം വർദ്ധനവോടെ 567.94 കോടി രൂപയുടെ അറ്റ വിൽപ്പന നടത്തി ആന്ധ്ര ഷുഗേഴ്സ് ലിമിറ്റഡ്. 2021 ലെ ഇതേ കാലയളവിൽ 403.43 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റ് വരവ്. അതേപോലെ, കമ്പനിയുടെ കഴിഞ്ഞ ത്രൈമാസത്തിലെ അറ്റാദായം 2021 മാർച്ച് പാദത്തിലെ 49.10 കോടിയിൽ നിന്ന്  62.03 ശതമാനം വർധിച്ച് 79.56 കോടി രൂപയായി. കൂടാതെ, കമ്പനിയുടെ പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 67.73 കോടിയിൽ നിന്ന് 112.39 കോടി രൂപയായി വർധിച്ചു.

അതേസമയം, സ്ഥാപനത്തിന്റെ ഇപിഎസ് 18.11 രൂപയിൽ നിന്ന് 5.87 രൂപയായി കുറഞ്ഞു. നിലവിൽ ആന്ധ്രാ ഷുഗർ ഓഹരികൾ നേരിയ നേട്ടത്തിൽ 129 .40 രൂപയിൽ വ്യാപാരം നടത്തുന്നു. പഞ്ചസാരയുടെ നിർമ്മാണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ആന്ധ്ര ഷുഗേഴ്സ് ലിമിറ്റഡ്. ഇവയ്ക്ക് പുറമെ ഓർഗാനിക്, അജൈവ രാസവസ്തുക്കൾ, ഭക്ഷ്യയോഗ്യമായ സസ്യ എണ്ണകൾ, പാരമ്പര്യേതര വൈദ്യുതി ഉൽപ്പാദനം എന്നിവയിലും കമ്പനിക്ക് ബിസിനസ്സ് താൽപ്പര്യമുണ്ട്. 

X
Top