ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ശബരിപ്പാതയ്ക്ക് 1905 കോടി കണ്ടെത്താൻ വഴി തേടി കേരളം

കൊച്ചി: അങ്കമാലി – എരുമേലി ശബരി റെയിൽ പാതയുടെ നിർമാണത്തിന് പണം കണ്ടെത്താൻ സാധ്യത തേടി കേരളം. ധനസമാഹരണത്തിനുള്ള വഴികൾ ധനവകുപ്പ് പരിശോധിക്കും.

ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പാതയുടെ നിർമാണ ചെലവിന്റെ പകുതി വഹിക്കാമെന്ന് രേഖാമൂലം ഉറപ്പുനൽകാൻ കേരളത്തോട് റെയിൽവേ അഞ്ചുമാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയറുടെ (കൺസ്ട്രക്ഷൻ) കത്ത് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കേരളം മറുപടി നൽകിയിട്ടില്ല.

കേരളത്തിന്റെ ഉറപ്പും പുതിയ എസ്റ്റിമേറ്റും ഒന്നിച്ച് സമർപ്പിക്കാനാണ് റെയിൽവേ ആവശ്യപ്പെട്ടത്. 3,810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ശബരി ലൈനിനായി കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയത്.

ഇതിന്റെ പകുതിയായ 1905 കോടി കേരളം നൽകണം. പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കുറച്ചു മാസം മുൻപ് നിയമസഭയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 100 കോടി രൂപ ശബരി പദ്ധതിക്ക് പ്രഖ്യാപിച്ചതാണ്. ഇൗ വർഷം തീരുംമുൻപ് പദ്ധതിക്ക് തുടക്കമിട്ടില്ലെങ്കിൽ ഇത് റെയിൽവേ ബോർഡിലേക്ക് മടക്കും. മുൻപും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 100 കോടിയും മടക്കി നൽകിയിരുന്നു.

പദ്ധതിച്ചെലവ് വഹിക്കാമെന്ന് കേരളം ധാരണയിലെത്തിയെങ്കിലും 2018-ൽ ഇതിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ, നിലപാട് മാറ്റിയ കേരളം ചെലവ് വഹിക്കാമെന്ന് 2021-ൽ അറിയിച്ചു.

രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് റെയിൽവേ ആവശ്യപ്പെട്ടത് ഇത്തരം അനുഭവം മുൻനിർത്തിയാണ് എന്ന് റെയിൽവേ പറയുന്നു.

ശബരിമല തീർഥാടകർക്കായി വിഭാവനം ചെയ്ത 111 കിലോമീറ്റർ പാത മൂന്നു ജില്ലകളിലെ ജനങ്ങൾക്ക് ഉപകരിക്കും.

24 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ ഉടമകൾ വസ്തു വിൽക്കാനോ ഈടുവെച്ച് വായ്പ വാങ്ങാനോ കഴിയാതെ ദുരിതത്തിലാണ്.

X
Top