Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അംഗൻ ഗുഹയെ പുതിയ സിഇഒ ആയി നിയമിച്ച് ബിർളാസോഫ്റ്റ്

മുംബൈ: അംഗൻ ഗുഹയെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും (CEO) മാനേജിംഗ് ഡയറക്ടറായും നിയമിച്ചതായി അറിയിച്ച് ബിർളാസോഫ്റ്റ്. നിർദിഷ്ട നിയമനം 2022 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. വൈവിധ്യമാർന്ന സികെ ബിർള ഗ്രൂപ്പിന്റെ ഭാഗമാണ് ബിർളാസോഫ്റ്റ്.

ബിർളാസോഫ്റ്റ് ബോർഡിൽ മുഴുവൻ സമയ ഡയറക്ടറായി ചേരുന്ന ഗുഹ കമ്പനിക്ക് തന്ത്രപരമായ നേതൃത്വം നൽകും. ബിർളാസോഫ്റ്റിന്റെ ഉയർന്ന വളർച്ച, തന്ത്രപ്രധാനമായ മേഖലകളിലെ വരുമാന അടിത്തറ, ലാഭക്ഷമത എന്നിവ ഗണ്യമായി വർധിപ്പിക്കൽ, ഉപഭോക്തൃ അടുപ്പം വർദ്ധിപ്പിക്കൽ, നവീകരണം തുടങ്ങിയവ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കും.

വിപ്രോയിൽ നിന്നാണ് അംഗൻ ബിർളാസോഫ്റ്റിൽ ചേരുന്നത്, അവിടെ അദ്ദേഹം അമേരിക്കാസ് 2 സ്ട്രാറ്റജിക് മാർക്കറ്റ് യൂണിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. കൂടാതെ അതിന്റെ എക്സിക്യൂട്ടീവ് ബോർഡിലും ഗ്രൂപ്പ് എക്സിക്യൂട്ടീവ് കൗൺസിലിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. വലിയ പരിവർത്തന ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നതിലും ശക്തമായ ആഗോള ടീമുകളെ കെട്ടിപ്പടുക്കുന്നതിലും അംഗൻ ഗുഹയ്ക്ക് വിപുലമായ അനുഭവമുണ്ട്.

ആഗോളതലത്തിൽ സാങ്കേതിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഒരു ഐടി കമ്പനിയാണ് ബിർളാസോഫ്റ്റ്.

X
Top