സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഏയ്ഞ്ചൽ വണ്ണിന്റെ ലാഭം 50% വർധിച്ച് 181.51 കോടിയായി

മുംബൈ: ഏയ്ഞ്ചൽ വണ്ണിന്റെ ജൂൺ പാദത്തിലെ മൊത്തം വരുമാനം 44.69% വർധിച്ച് 686.53 കോടി രൂപയായപ്പോൾ, ഏകീകൃത അറ്റാദായം 49.6% ഉയർന്ന് 181.51 കോടി രൂപയായി. കഴിഞ്ഞ ഒന്നാം പാദത്തിലെ നികുതിക്ക് മുമ്പുള്ള ലാഭം 242.58 കോടി രൂപയാരുന്നു. കമ്പനിയുടെ മൊത്തം ചെലവുകൾ 42.1% ഉയർന്ന് 443 കോടി രൂപയായി. എന്നാൽ, 2022 സാമ്പത്തിക വർഷത്തിലെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ അറ്റാദായം 11.3% കുറഞ്ഞു. കൂടാതെ അവലോകന പാദത്തിലെ ഇബിഡിഎടി 10.9% കുറഞ്ഞ് 249.1 കോടി രൂപയായി. 23 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 1.3 ദശലക്ഷം ക്ലയന്റുകളുടെ ശക്തമായ മൊത്ത കൂട്ടിച്ചേർക്കലിന് സാക്ഷ്യം വഹിച്ചതായി കമ്പനി അറിയിച്ചു. നിലവിലെ കമ്പനിയുടെ മൊത്തം ക്ലയന്റ് ബേസ് 10.4 ദശലക്ഷമാണ്.

കമ്പനിയുടെ ശരാശരി പ്രതിദിന വിറ്റുവരവ് (എഡിടിഒ) 8.9% വർധിച്ച് 9,39,800 കോടി രൂപയായി. മൊത്തം ഡീമാറ്റ് അക്കൗണ്ടുകൾ, ഇൻക്രിമെന്റൽ ഡീമാറ്റ് അക്കൗണ്ടുകൾ, എൻഎസ്ഇ ആക്റ്റീവ് ക്ലയന്റ് ബേസ് എന്നിവയിൽ തങ്ങളുടെ മാർക്കറ്റ് ഷെയർ വിപുലീകരിക്കുന്നത് തുടരുന്നതായി കമ്പനി അവകാശപ്പെട്ടു. കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഷെയറിന് 7.65 രൂപ ഇടക്കാല ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്. എൻഎസ്ഇയിലെ സജീവ ക്ലയന്റുകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയിൽ സ്റ്റോക്ക് ബ്രോക്കിംഗ് ഹൗസാണ് ഏയ്ഞ്ചൽ വൺ.

ബിഎസ്ഇയിൽ ഏഞ്ചൽ വണ്ണിന്റെ ഓഹരികൾ 1.89 ശതമാനം ഇടിഞ്ഞ് 1,287.50 രൂപയിലെത്തി. 

X
Top