സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

എഎംസി സ്ഥാപിക്കാന്‍ എയ്ഞ്ചല്‍ വണ്ണിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റ്ഡ് റീട്ടെയ്ല്‍ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ മ്യൂച്വല്‍ ഫണ്ട് രംഗത്തേയ്ക്ക്. മ്യൂച്വല്‍ ഫണ്ടുകളെ സ്‌പോണ്‍സര്‍ചെയ്യാനുള്ള അനുമതി കമ്പനിയ്ക്ക് തത്വത്തില്‍ ലഭ്യമായി. മാര്‍ക്കറ്റ് റെഗുലേറ്റര്‍, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യാണ് ഇതിനുള്ള അനുമതി നല്‍കിയത്.

റെഗുലേഷനുകള്‍ക്കും ബാധകമായ മറ്റ് നിയമങ്ങള്‍ക്കും അനുസൃതമായി ഏഞ്ചല്‍ വണ്‍ ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനിയും ട്രസ്റ്റി കമ്പനിയും സ്ഥാപിക്കും. ക്ലയന്റുകളുടെ കാര്യത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് റീട്ടെയില്‍ സ്റ്റോക്ക് ബ്രോക്കിംഗ് ഹൗസാണ് ഏഞ്ചല്‍ വണ്‍. ബ്രോക്കിംഗ്, ഉപദേശക സേവനങ്ങള്‍, മാര്‍ജിന്‍ ഫണ്ടിംഗ്, ഓഹരികള്‍ക്കെതിരായ വായ്പകള്‍, മൂന്നാം കക്ഷി സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ വിതരണം എന്നിവ സേവനങ്ങളില്‍ പെടുന്നു.

ഓണ്‍ലൈന്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും അംഗീകൃത വ്യക്തികളുടെ ശൃംഖലയിലൂടെയും ബ്രോക്കിംഗും അനുബന്ധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഏകീകൃത അറ്റാദായം (തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന്) 38.53% വര്‍ധിച്ച് 228.04 കോടി രൂപയിലെത്തിയിരുന്നു. മൊത്തം വരുമാനം 25.5% വര്‍ധിച്ച് 759.66 കോടി രൂപയായി.

0.21% ഇടിഞ്ഞ് 1160 രൂപയിലാണ് ബുധനാഴ്ച എയ്ഞ്ചല്‍ വണ്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്.

X
Top