Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സെബിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്പിഐ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങള്‍ക്ക് എയഞ്ചല്‍ നികുതി ഇളവ്, നിയമം ഏപ്രില്‍ 15 നകം

ന്യൂഡല്‍ഹി: റെഗുലേറ്ററി അതോറിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശ്വാസ്യതയുള്ള നിക്ഷേപകരെ സര്‍ക്കാര്‍ എയ്ഞ്ചല്‍ ടാക്സ് അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരും (എഫ്പിഐ) വിദേശ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും (എഫ്വിസിഐ) യോഗ്യരായ ഫണ്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെട്ടേയ്ക്കും. ഇവര്‍ കണക്കില്‍പെടാത്ത പണം സൂക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു.

”ഷെയര്‍ പ്രീമിയമായി കള്ളപ്പണം പ്രചരിക്കുന്നത് തടയാനാണ് കേന്ദ്രം എയ്ഞ്ച്ല്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്. അതേസമയം നിയമാനുസൃത നിക്ഷേപത്തിന് നികുതി ചുമത്തേണ്ടതില്ല. റെഗുലേറ്ററി ബോഡികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമാണ്, അതിനാല്‍ അവയെ നികുതിയില്‍ നിന്ന് ഒഴിവാക്കും,” ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. നിയമം ഏപ്രില്‍ 15 നകം പ്രതീക്ഷിക്കുകയാണ് ഇവര്‍.

വ്യവസായവും പങ്കാളികളും ഉന്നയിച്ച ആശങ്കകള്‍ അവലോകനം ചെയ്തുവരികയാണെന്നും അവ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റസിഡന്റ് നിക്ഷേപകര്‍ ഏഞ്ചല്‍ ടാക്സിന്റെ പരിധിയിലാണ്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 56(2)(viib) പ്രകാരം റസിഡന്‍സിയുടെ വ്യവസ്ഥ ഒഴിവാക്കണമെന്ന് 2023-ലെ ധനകാര്യ ബില്ലില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

പ്രവാസി നിക്ഷേപകര്‍ക്കും ഇത് ബാധകമാകും. സ്റ്റാര്‍ട്ടപ്പുകളും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളും, മാറ്റങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
എഫ്പിഐകള്‍ ലിസ്റ്റഡ് കമ്പനികളിലും എഫ്വിസിഐകള്‍ വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങളിലും മാത്രം നിക്ഷേപിക്കുന്നു. ഒരു വ്യവസായ കണക്കനുസരിച്ച്, സ്റ്റാര്‍ട്ടപ്പുകളിലെ അവരുടെ എക്‌സ്‌പോഷര്‍ വളരെ കുറവാണ്.

”ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിച്ച് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഇന്ധനം നല്‍കുന്നത് വെഞ്ച്വര്‍-ക്യാപിറ്റല്‍ നിക്ഷേപ ഫണ്ടുകളാണ് (എഫ്പിഐകളോ എഫ്വിസിഐകളോ ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ല). എന്നാല്‍ മിക്ക ഫണ്ടുകളേയും അവരുടെ ഫണ്ട് മാനേജര്‍മാരേയും ഹോം അധികാരപരിധിയിലുള്ള ധനകാര്യ സേവന റെഗുലേറ്റര്‍മാര്‍ കര്‍ശനമായി നിയന്ത്രിക്കുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്യുന്നു. .ഈ നിയന്ത്രിത പ്രൈവറ്റ് ഇക്വിറ്റി/വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളെ (യഥാര്‍ത്ഥ ഏഞ്ചല്‍സ്) ഏഞ്ചല്‍ ടാക്സില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് യഥാര്‍ത്ഥ പിന്തുണ നല്‍കാനാകൂ,’ പിഡബ്ല്യുസി ഇന്ത്യ പങ്കാളി ഭവിന്‍ ഷാ പറഞ്ഞു

കണക്കില്‍ പെടാത്ത പണം നിക്ഷേപമായി മാറുന്നതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ആശങ്ക പരിഹരിക്കാന്‍ നിലവിലുള്ള ജിഎഎആര്‍ (പൊതുവേയുള്ള ഒഴിവാക്കല്‍ വിരുദ്ധ നിയമങ്ങള്‍) വ്യവസ്ഥകള്‍ മതിയാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

X
Top