കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ടുമായി അനില്‍ അംബാനി

മുംബൈ: അനില്‍ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹം ഇത്തവണ ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ടുമായാണ് എത്തുന്നത്.

65 -ാം വയസില്‍ തകര്‍ന്നടിഞ്ഞ തന്റെ സാമ്രാജ്യത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഈ ബിസിനസ് പ്രമുഖന്‍.

അനില്‍ അംബാനി പോര്‍ട്ടഫോളിയോയിലെ മുന്‍നിര സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പുതിയ പ്രതിരോധ പദ്ധതിക്കു പിന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ ഈ പ്രോജക്ടിന്റെ ഭാഗമായി നിക്ഷേപിക്കാനാണ് കമ്പനി തീരുമാനം.

പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും, ഡിഫന്‍സ് കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ഊര്‍ജം കണ്ടാണ് അംബാനി സഹോദരന്റെ നീക്കമെന്നു വിദഗ്ധര്‍ പറയുന്നു.

സ്ഫോടകവസ്തുക്കള്‍, വെടിമരുന്ന്, ചെറു ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പദ്ധതി കമ്പനി സ്ഥാപിക്കും.

ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി (ഡിഎഡിസി) വികസിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ വട്ടാഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കമ്പനിക്ക് 1,000 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ ടാറ്റ ഗ്രൂപ്പ്, അദാനി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയുടെ നിരയിലേയ്ക്കാണ് റിലയന്‍സ് ഇന്‍ഫ്ര ഉയരുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

നിലവില്‍ 10,073 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഫ്ര, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി ഇതോടകം 1,000 കോടിയിലധികം രൂപ മൂല്യം വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

റിലയന്‍സ് ഇന്‍ഫ്രയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ജയ് ആര്‍മമെന്റ്സ് ലിമിറ്റഡ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്നിവ ഇതിനകം ആയുധങ്ങളും, വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് നേടിയിട്ടുള്ള കമ്പനികളാണ്.

ആറ് പ്രമുഖ ആഗോള പ്രതിരോധ കമ്പനികളുമായി സഹകരണമുള്ള കമ്പനികളാണിവ. വിവിധ ശേഷിയുള്ള കാലിബറുകള്‍, ടെര്‍മിനല്‍ ഗൈഡഡ് യുദ്ധോപകരണങ്ങള്‍ എന്നിവയില്‍ ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ചെറുകിട ആയുധ പോര്‍ട്ട്ഫോളിയോ സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി കയറ്റുമതി വിപണികളെ ഉത്തേജിപ്പിക്കും. ഫ്രഞ്ച് പ്രതിരോധ കമ്പനികളായ ദസ്സാള്‍ട്ട് ഏവിയേഷന്‍, തേല്‍സ് എന്നിവയുമായി ആര്‍- ഇന്‍ഫ്രയ്ക്ക് സഹകരണമുണ്ട്.

X
Top