കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

അനിൽ അംബാനി ഓട്ടോമൊബൈൽ രംഗത്തേക്ക്

മുംബൈ: ഓട്ടോമോബൈൽ രംഗത്തേക്ക് അനിൽ അംബാനി. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇലക്ട്രിക് കാറുകളും ബാറ്ററികളും നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

പുതിയ പദ്ധതിക്കായി ചൈനയിലെ ബിവൈഡി കമ്പനിയിൽ നിന്ന് ഒരു എക്സിക്യൂട്ടീവിനെ നിയമിച്ചതായി റിപ്പോർട്ട്.

പ്രതിവർഷം ഏകദേശം 250,000 വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഒരു ഇവി പ്ലാൻ്റ് നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്.

പഠനത്തിനായി കമ്പനി ബാഹ്യ കൺസൾട്ടൻ്റുമാരെ നിയമിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്ലാൻ്റിൻ്റെ ശേഷി 750,000 വാഹനങ്ങൾ ആയി ഉയർത്തുകയാണ് ലക്ഷ്യം.

ഒരു ദശാബ്ദത്തിനുള്ളിൽ 75 ജിഗാവാട്ട് വരെ വർധിപ്പിക്കാൻ കഴിയുന്ന 10 ഗിഗാവാട്ട് ശേഷിയുള്ള ഒരു ബാറ്ററി പ്ലാൻ്റ് നിർമ്മിക്കുന്നതിനുള്ള സാധ്യത കമ്പനി പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ സഹോദരനാണ് അനിൽ അംബാനി. 2005-ൽ ആണ് ഇരുവരും കുടുംബ ബിസിനസ് വിഭജിച്ചത്.

മുകേഷ് അംബാനിയുടെ കമ്പനി തദ്ദേശീയമായി ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ ബാറ്ററികൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ഈ ആഴ്‌ച, 10 ജിഗാവാട്ടിൻ്റെ ബാറ്ററി ഉൽപ്പാദനത്തിന് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള ലേലം അദ്ദേഹം വിജയിച്ചിരുന്നു.

അടുത്തിടെ അനിൽ അംബാനിക്കെതിരെ സെബി കർശന നടപടി സ്വീകരിച്ചിരുന്നു. പിഴ ചുമത്തുകയും വിപണി പ്രവർത്തനങ്ങളിൽ നിന്ന് അനിൽ അംബാനിയെ അഞ്ച് വർഷത്തെ വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായി ഫണ്ട് വകമാറ്റിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൽ അനിൽ അംബാനിയ്ക്ക് 1.3 ലക്ഷം ഓഹരികൾ ആണുള്ളത്. കമ്പനിയുടെ മൊത്തം പെയ്ഡ് അപ്പ് ക്യാപിറ്റലിൻ്റെ 0.04 ശതമാനമാണിത്. അനിൽ അംബാനിയുടെ അമ്മ കോകില ബെൻ അമ്മാനിക്ക് 2.7 ലക്ഷം ഓഹരികളുണ്ട്.

കുടുംബാംഗങ്ങളിൽ ഏറ്റവും വലിയ ഓഹരി പങ്കാളിത്തം കോകില ബെന്നിനാണ്. മൊത്തം ഓഹരികളുടെ 0.07 ശതമാനം വരുമിത്.

X
Top