ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അനില്‍ അംബാനിക്ക് ജപ്തി ഭീഷണി; 15 ദിവസത്തിനുള്ളില്‍ 154 കോടി അടച്ചില്ലേല്‍ ആസ്തികള്‍ കണ്ടുകെട്ടും

മുംബൈ: അനില്‍ അംബാനിക്കു നേരേ വീണ്ടും വാളെടുത്ത് വിപണി റെഗുലേറ്ററായ സെബി. വിദേശ കോടതിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പാപ്പരത്വം പ്രഖ്യാപിച്ച റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ പോര്‍ട്ട്‌ഫോളിയോ കമ്പനികളുടെ കടം കുറച്ചും, ഒഴിവാക്കിയും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തീരുന്നില്ലെന്നതു വ്യക്തമാക്കുന്നതാണ് സെബിയുടെ പുതിയ നടപടി.

റിലയന്‍സ് ഹോം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ സ്ഥാപനം ഉള്‍പ്പെടെ ആറ് സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഡിമാന്‍ഡ് നോട്ടീസ് അയച്ചിരിക്കുന്നത്. കമ്പനികളില്‍ നിന്ന് അനധികൃതമായി ഫണ്ട് വഴിതിരിച്ചുവിട്ടെന്നു സെബി നേരത്തേ കണ്ടെത്തിയിരുന്നു.

2024 ഓഗസ്റ്റില്‍ സെബി ചുമത്തിയ പിഴ അടക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഡിമാന്‍ഡ് നോട്ടീസ്. 154.50 കോടി രൂപ പിഴ അടയ്ക്കണമെന്നാണ് ആവശ്യം
ക്രെസ്റ്റ് ലോജിസ്റ്റിക്സ് ആന്‍ഡ് എന്‍ജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോള്‍ സിഎല്‍ഇ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെടുന്നു), റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, റിലയന്‍സ് ക്ലീന്‍ജെന്‍ ലിമിറ്റഡ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ആറ് വ്യത്യസ്ത നോട്ടീസുകളാണ് സെബി അയച്ചിരിക്കുന്നത്. ആറു സ്ഥാപനങ്ങളും 25.75 കോടി രൂപ വീതം നല്‍കണമെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കുന്നു. 15 ദിവസത്തിനുള്ളില്‍ പലിശയും, വീണ്ടെടുക്കല്‍ ചെലവുകളും ഉള്‍പ്പെടെ അടയ്ക്കണമെന്നാണ് അന്ത്യശാസനം.

കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തില്‍, ഈ സ്ഥാപനങ്ങളുടെ ജംഗമവും, സ്ഥാവരവുമായ സ്വത്തുക്കളും, ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്ത് തുക വീണ്ടെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനില്‍ അംബാനി, റിലയന്‍സ് ഹോം ഫിനാന്‍സ് മുന്‍ പ്രധാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 24 പേരേ ഫണ്ട് വഴിതിരിച്ചുവിട്ടതിന് ഈ വര്‍ഷം ഓഗസ്റ്റില്‍ സെബി അഞ്ച് വര്‍ഷത്തേക്ക് ഓഹരി വിപണി ഇടപെടലുകളില്‍ നിന്ന് വിലക്കിയിരുന്നു.

കൂടാതെ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ലിസ്റ്റഡ് കമ്പനിയുടെ ഡയറക്ടര്‍, കീ മാനേജര്‍ പേഴ്സണല്‍ അല്ലെങ്കില്‍ മാര്‍ക്കറ്റ് റെഗുലേറ്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനും വിലക്കുണ്ട്.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെ വിപണികളില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും, 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

X
Top