ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനം

2023-24 സാമ്പത്തിക വർഷത്തിൽ വാർഷിക പ്രതിരോധ ഉൽപ്പാദനം 1.27 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഉയരത്തിലെത്തി

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7% വളർച്ച; 2019-20 നേക്കാൾ  60% വർധന

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയം 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശീയ പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനത്തിൽ, മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ എക്കാലത്തെയും ഉയർന്ന വളർച്ച കൈവരിച്ചു.  

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡിപിഎസ്‌യു), പ്രതിരോധ വസ്‌തുക്കൾ നിർമ്മിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, രാജ്യത്തെ പ്രതിരോധ ഉൽപ്പാദനത്തിൻ്റെ മൂല്യം റെക്കോർഡ് നിരക്കിൽ, അതായത് 1,26,887 കോടി രൂപയായി  ഉയർന്നു.

അതായത് മുൻ സാമ്പത്തിക വർഷത്തെ പ്രതിരോധ ഉൽപ്പാദനത്തേക്കാൾ 16.7% വളർച്ച നേടി . 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉൽപ്പാദനത്തിൻ്റെ മൂല്യം 1,08,684 കോടി രൂപയായിരുന്നു.

 ഈ നേട്ടത്തെ അഭിനന്ദിച്ച  രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ പരിപാടി വർഷം തോറും പുതിയ നാഴികക്കല്ലുകൾ മറികടക്കുകയാണെന്ന് സാമൂഹ്യ മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിലൂടെ പ്രസ്താവിച്ചു.

ഇന്ത്യയെ ആഗോള പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി വികസിപ്പിക്കാനുള്ള ഗവൺമെന്റിന്റെ  അചഞ്ചലമായ ദൃഢനിശ്ചയം അദ്ദേഹം എടുത്തു പറഞ്ഞു.

2023-24ലെ മൊത്തം ഉൽപ്പാദന മൂല്യത്തിൻ്റെ (VoP) ഏകദേശം 79.2%വും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ/മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും 20.8% സ്വകാര്യമേഖലയും സംഭാവന ചെയ്തിട്ടുണ്ട്. 

സ്വാശ്രയത്വം കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ 10 വർഷമായി ഗവൺമെൻ്റ് കൊണ്ടുവന്ന നയ പരിഷ്‌കാരങ്ങൾ/സംരംഭങ്ങൾ, ബിസിനസ്സ് എളുപ്പമാക്കൽ നടപടികൾ എന്നിവ കാരണമാണ് ഈ നേട്ടം കൈവരിച്ചത്.

തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിലെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് പ്രതിരോധ കയറ്റുമതി വലിയ സംഭാവന നൽകിയിട്ടുണ്ട്.  

32.5% വളർച്ചയോടെ 2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 15,920 കോടി രൂപയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ (2019-20 മുതൽ), പ്രതിരോധ ഉൽപ്പാദനത്തിൻ്റെ മൂല്യം ക്രമാനുഗതമായി വർധിക്കുകയും 60 ശതമാനത്തിലധികം വളർച്ച കൈവരിക്കുകയും ചെയ്തു. വർഷം തിരിച്ചുള്ള വിശദാംശങ്ങൾ താഴെ കൊടുക്കുന്നു:

X
Top