Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

റിലയൻസിന്റെ വാർഷിക പൊതുയോഗം 28ന്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ നികുതി ദായകരായ റിലയൻസിന്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 28 നു നടക്കും.

ആഗസ്റ്റ് 5നു പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 വർഷങ്ങളിൽ റിലയൻസ് രാജ്യത്തിനു നികുതി നൽകിയത് 5 ലക്ഷം കോടി രൂപയാണ്.

2023 സാമ്പത്തിക വർഷത്തിൽ 171 പേറ്റന്റ്‌കൾക്കാണ് റിലയൻസ് അപേക്ഷിച്ചത്. അതിൽ 141 എണ്ണം നേടാനായി. 3001 കോടി രൂപ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് പദ്ധതികൾക്ക് വേണ്ടി ചെലവഴിച്ചു. 1000 ലധികം ഗവേഷകരും സയന്റിസ്റ്റുകളുമാണ് റിലയൻസിന്റെ ആർ & ഡി ടീമിൽ ഉള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.4% ന്റെ വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. 3,40,048 കോടിയുടെ കയറ്റുമതി രാജ്യത്തിൻറെ സാമ്പത്തിക വളർച്ച സഹായിച്ചു. രാജ്യത്തെ ചരക്കു കയറ്റുമതിയിൽ 9.2 ശതമാനവും റിലയൻസിന്റേതാണ്.

2022 – 2023 സാമ്പത്തിക വർഷത്തിൽ 2 .6 ലക്ഷം പുതിയ നിയമനങ്ങൾ നടത്തി. ഇതിൽ 1.8 ലക്ഷം റീറ്റെയിലിലും 70000 റിലയൻസ് ജിയോയിലുമാണ്.

വാർഷിക റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 3 വര്ഷങ്ങളിലും ചെയർമാനും എംഡിയുമായ മുകേഷ് അംബാനി ശമ്പളമില്ലാതെയാണ് ആ സ്ഥാനത്ത് തുടർന്നത്.

കോവിഡിനെ തുടർന്ന് 2020 മുതലാണ് അംബാനി സാലറി എടുക്കുന്നില്ല എന്ന നിലപാടെടുത്തത്.

X
Top