തകർന്ന TerraUSD, Luna ടോക്കണുകൾക്ക് പിന്നിലുള്ള ക്രിപ്‌റ്റോകറൻസി കമ്പനിയായ ടെറാഫോം ലാബ് യുഎസിൽ പാപ്പരത്ത ഫയൽ സമർപ്പിച്ചു.
ടെറാഫോം ലാബിന്റെ ടോക്കണുകൾ കഴിഞ്ഞ മെയ് മാസത്തിലാണ് തകർന്നത്. 2022 ലെ ക്രിപ്‌റ്റോക്രാഷ് പ്രതിഭാസത്തിൽ മുഖ്യ പങ്കു വഹിച്ച കമ്പനിയായിരുന്നു ടെറാഫോം.
വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ സഹസ്ഥാപകൻ ഡോ ക്വോൺ ഇപ്പോൾ മോണ്ടിനെഗ്രോയിലെ ജയിലിലാണ്.
നിക്ഷേപകരെ കബളിപ്പിച്ചതിന് യുഎസ് റെഗുലേറ്റർമാർ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായുള്ള ടെറാഫോം ലാബ്സ്, ഡെലവെയറിലെ പാപ്പരത്ത കോടതിയിൽ സമർപ്പിച്ച ഫയലിൽ 500 ദശലക്ഷം ഡോളറിനുള്ള ആസ്തികളും ബാധ്യതകളും ലിസ്റ്റ് ചെയ്തു.
അധിക ധനസഹായം ആവശ്യമില്ലാതെ ജീവനക്കാർക്കും വെണ്ടർമാർക്കുമുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും നിറവേറ്റുമെന്ന് ടെറാഫോം ലാബ്സ് പറഞ്ഞു. Web3 ഓഫറുകളുടെ വിപുലീകരണം തുടരാനും ഇത് പദ്ധതിയിടുന്നു.