Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

യൂറോപ്യൻ ക്രോപ്പ് പ്രൊട്ടക്ഷൻ കമ്പനിയിൽ നിന്ന് കരാറുകൾ നേടി അനുപം രസായൻ

മുംബൈ: ലൈഫ് സയൻസുമായി ബന്ധപ്പെട്ട പുതിയ സ്പെഷ്യാലിറ്റി കെമിക്കലുകൾ വിതരണം ചെയ്യുന്നതിനായി പ്രമുഖ യൂറോപ്യൻ വിള സംരക്ഷണ കമ്പനിയുമായി രണ്ട് കരാറുകളിൽ ഒപ്പുവെച്ചതായി അനുപം രസായൻ അറിയിച്ചു. കമ്പനിയുടെ ഈ അറിയിപ്പിന് പിന്നാലെ അനുപം രസായൻ ഇന്ത്യ ഓഹരി 1.10% മുന്നേറി 733 രൂപയിലെത്തി.

നിർദിഷ്ട കരാറുകൾ പ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യും. ഈ ഉൽപ്പന്നങ്ങൾ തങ്ങളുടെ നിലവിലുള്ള നിർമ്മാണ സൗകര്യങ്ങളിൽ നിർമ്മിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

സ്പെഷ്യാലിറ്റി കെമിക്കൽസിന്റെ കസ്റ്റം സിന്തസിസിലും നിർമ്മാണത്തിലും ഏർപ്പെട്ടിരിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് അനുപം രസായൻ ഇന്ത്യ. അഗ്രോകെമിക്കൽസ്, പേഴ്സണൽ കെയർ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ, മറ്റ് സ്പെഷ്യാലിറ്റി കെമിക്കൽസ് എന്നിവ ഉൾപ്പെടുന്ന ലൈഫ് സയൻസുമായി ബന്ധപ്പെട്ട സ്പെഷ്യാലിറ്റി കെമിക്കൽസ് വിഭാഗത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നത്.

X
Top