മുംബൈ: അപ്പോളോ ഹോസിപിറ്റല്‍സ് എന്റര്‍പ്രൈസസ് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 173.4 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്ത സമാന പാദത്തെ അപേക്ഷിച്ച് 46.5 ശതമാനം കുറവ്.
പ്രതീക്ഷിച്ചതിലും കുറവാണ് അറ്റാദായം. 177.6 കോടി രൂപയാണ് അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്നത്. വരുമാനം 16.4 ശതമാനം ഉയര്‍ന്ന് 4417.8 കോടി രൂപയായപ്പോള്‍ ഇബിറ്റ 509.1 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തില്‍ 490.7 കോടി രൂപയായിരുന്നു ഇബിറ്റ.
വരുമാനം ഏതാണ്ട് പ്രതീക്ഷയ്ക്ക് സമമാണ്. 4435.1 കോടി രൂപ വരുമാനമാണ് അനലിസ്റ്റ് പോളില്‍ വ്യക്തമായത്. ഇബിറ്റ മാര്‍ജിന്‍ 12.9 ശതമാനത്തില്‍ നിന്നും 11.5 ശതമാനമായി കുറഞ്ഞു.
ആരോഗ്യകരമായ വളര്‍ച്ചയ്ക്കും പ്രകടനത്തിനും സാക്ഷ്യം വഹിച്ചതായി അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡി അറിയിക്കുന്നു. ആരോഗ്യപരിപാല സേവനങ്ങളുടെ ഏകീകൃത വരുമാനം 13 ശതമാനമുയര്‍ന്ന് 2293.7 കോടി രൂപയായിട്ടുണ്്. ഹോസ്പിറ്റല്‍ വരുമാനം 10 ശതമാനവും പുതിയ ഹോസ്പിറ്റല്‍ വരുമാനം 23 ശതമാനവും വളര്‍ന്നു.
ഫാര്‍മസി ബിസിനസ് അതേസമയം 82.6 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയത്.ഹെല്‍ത്ത് ആന്റ് ലൈഫ് സ്റ്റൈല്‍ 14.7 കോടി രൂപയും നഷ്ടം നേരിട്ടു. 0.33 ശതമാനം താഴ്ന്ന് 4906.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.