ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അപ്പോളോ ടയേഴ്‌സിന്റെ ലാഭത്തിൽ നേരിയ ഇടിവ്

മുംബൈ: അപ്പോളോ ടയേഴ്‌സിന്റെ നാലാം പാദ അറ്റാദായം13.7 ശതമാനം ഇടിഞ്ഞ് 354 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 410.3 കോടി രൂപയായിരുന്നു അറ്റാദായം.

ഉയർന്ന് വന്ന നികുതിച്ചെലവുകൾ ലാഭത്തെ ബാധിച്ചു. ഈ പാദത്തിലെ കമ്പനിയുടെ മൊത്തം നികുതി ചെലവ് 80 ശതമാനം വർധിച്ച് 209 കോടി രൂപയിലെത്തി.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 6,247.3 കോടി രൂപയിൽ നിന്ന് 0.2 ശതമാനം വർധിച്ച് 6,258 കോടി രൂപയായി. നാലാം പാദത്തിലെ എബിറ്റ്ഡ (EBITDA) മൂന്നു ശതമാനം വർധിച്ച് 1,028 കോടി രൂപയിലെത്തി.

ഈ കാലയളവിലെ എബിറ്റ്ഡ മാർജിൻ 16.4 ശതമാനമാണ്. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 16 ശതമാനം ആയിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 0.5 ശതമാനം കുറഞ്ഞു.

ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 6 രൂപയുടെ (600%) ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
2024 സാമ്പത്തിക വർഷവും 2023 സാമ്പത്തിക വർഷവും തമ്മിലുള്ള വാർഷിക സാമ്പത്തിക പ്രകടന താരതമ്യം ചെയ്യുമ്പോൾ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 24,568 കോടി രൂപയിൽ നിന്ന് മൂന്നു ശതമാനം വർധിച്ച് 25,378 കോടി രൂപയിലെത്തി.

പ്രവർത്തന ലാഭം 3,314 കോടി രൂപയിൽ നിന്ന് 34 ശതമാനം ഉയർന്ന് 4,447 കോടി രൂപയായി. അറ്റാദായവും ഗണ്യമായ വളർച്ച കൈവരിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,046 കോടി രൂപയിൽ നിന്ന് 65 ശതമാനം വർധിച്ച് 1,722 കോടി രൂപയായി.

ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനി ആദായനികുതി നിയമങ്ങളിലെ 2023 ഭേദഗതി പ്രകാരം,പാദത്തിലെ നികുതി ചെലവുകൾക്കൊപ്പം മാറ്റിവച്ച നികുതി ബാധ്യതയും രേഖപ്പെടുത്തിയതിനെ തുടർന്നായിരുന്നു ലാഭം കുറഞ്ഞത്.

ഈ കാലയളവിൽ ടയർ വ്യവസായത്തിൻ്റെ നിർണായക അസംസ്കൃത വസ്തുവായ റബ്ബറിന്റെ വില ഉയർന്നതും ലാഭത്തെ ബാധിച്ചു. സമാന കാരണം കൊണ്ട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എംആർഎഫ്, സിയറ്റ് കമ്പനികളുടെ നാലാം പാദ ലാഭത്തിലും ഇടിവ് രേഖപ്പെടുത്തി.

മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടിവിഎസ് മോട്ടോർ എന്നീ കമ്പനികൾക്ക് ടയറുകൾ നിർമിച്ചു നൽകുന്നത് അപ്പോളോ ടയേഴ്‌സാണ്.

ഈ മേഖലയിലെ പ്രധാന കമ്പനിയായ അപ്പോളോ ടയേഴ്‌സിന് 11 ബില്യൺ ഡോളറിന്റെ വിറ്റുവരവുണ്ട്.

നിലവിൽ അപ്പോളോ ടയേഴ്‌സ് ഓഹരികൾ എൻഎസ്ഇ യിൽ 1.85 ശതമാനം ഉയർന്ന് 482.85 രൂപയിൽ വ്യാപാരം തുടരുന്നു.

X
Top