ആപ്പിളിന് വേണ്ട 5ജി ചിപ്പുകള് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ക്വാല്കോമുമായി പുതിയ കരാര്. 2026 വരെ 5ജി ചിപ്പുകള് എത്തിക്കുന്നതിനുള്ള കരാര് ആപ്പിളുമായി ഒപ്പിട്ടതായി ക്വാല്കോം തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ലോകവ്യാപകമായി സ്മാര്ട്ഫോണുകള്ക്കും മൊബൈല് ഡാറ്റാ നെറ്റ് വര്ക്കുകള്ക്കും വേണ്ടിയുള്ള വിവിധ ചിപ്പുകള് രൂപകല്പന ചെയ്യുന്നതില് മുന്നിരയിലുള്ള സ്ഥാപനമാണ് ക്വാല്കോം.
ഇതിന് മുമ്പ് 2019 ലാണ് ക്വാല്കോം ആപ്പിളുമായി കരാര്ഒപ്പിട്ടത്. ഈ കരാര് ഈ വര്ഷം അവസാനിക്കുകയാണ്. പുതിയ കരാര് പ്രഖ്യാപിച്ച ക്വാല്കോം പക്ഷെ കരാര് തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2026 വരെ ഫോണുകള്ക്ക് വേണ്ടിയുള്ള ചിപ്പുകള് ആപ്പിളിന് എത്തിച്ച് നല്കുമെന്ന് കമ്പനി പറഞ്ഞു.
2019ല് ആപ്പിളുമായി ചേര്ന്ന് ഒപ്പിട്ട പേറ്റന്റ് ലൈസന്സിങ് കരാര് ഇപ്പോഴും നിലവിലുണ്ടെന്നും 2025 ലാണ് ഇത് അവസാനിക്കുകയെന്നും ക്വാല്കോം വ്യക്തമാക്കി. ഇത് വീണ്ടും നീട്ടാന് കമ്പനികള്ക്ക് സാധിക്കും.
അതേസമയം ആപ്പിള് സ്വന്തം നിലയ്ക്ക് മോഡം നിര്മിക്കാനുള്ള സാങ്കേതിക വിദ്യ ഒരുക്കാനുള്ള ശ്രമത്തിലാണ്. 2019 ല് ഇന്റലിന്റെ മോഡം യൂണിറ്റ് 100 കോടി ഡോളറിന് ആപ്പിള് വാങ്ങിയിരുന്നു. എന്നാല് ഇത് എന്ന് യാഥാര്ത്ഥ്യമാവുമെന്ന് വ്യക്തമല്ല.
2026 വരെ പുറത്തിറങ്ങുന്ന ആപ്പിള് ഐഫോണുകളില് അഞ്ചില് ഒന്നില് മാത്രമേ തങ്ങളുടെ ചിപ്പുകള് ഉപയോഗിക്കാനിടയുള്ളൂ എന്ന് ക്വാല്കോം പറയുന്നു. എന്നാല് മുമ്പും ഇത് തന്നെയാണ് കമ്പനി പറഞ്ഞിരുന്നത്.
എന്നാല് കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ എല്ലാ ഐഫോണ് 14 മോഡലുകളിലും ക്വാല്കോം 5ജി മോഡം തന്നെയാണുണ്ടായിരുന്നത്.