വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

പ്പിൾ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐഫോണിന്റെ ഫോൾഡബിൾ ഫോണുകളുടെ ഡിസൈനും ഫീച്ചറുകളും പുറത്തായി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 12 ഇഞ്ച് സ്‌ക്രീനായിരിക്കും പുതിയ ഫോൾഡബിൾ ഐഫോണിന് ഉണ്ടാവുക. രണ്ട് 6.1 ഇഞ്ച് ഫോണുകൾ ഒരുമിച്ച് മടക്കിവെച്ചതിന് സമാനമായിരിക്കും പുതിയ ഫോൾഡബിൾ ഐഫോൺ എന്നാണ് റിപ്പോർട്ട്.

നിലവിൽ ഐപാഡുകൾക്ക് 11 ഇഞ്ച് മുതൽ 13 ഇഞ്ച് വരെയാണ് സ്‌ക്രീൻ ഉള്ളത്. പുതിയ ഫോൾഡബിൾ ഐഫോൺ മടക്കിയാൽ 9.2 മില്ലീമീറ്റർ കനവും നിവർത്തിയാൽ 4.6 മില്ലീമീറ്റർ കനവുമായിരിക്കും ഉണ്ടാവുക.

ഇതോടെ ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോൾഡബിൾ ഫോണുകളിൽ ഒന്നായി ഐഫോൺ മാറും. അലുമിനിയം മെറ്റൽ ബോഡിയായിരിക്കും പുതിയ ഫോണിന് ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഫോൾഡബിൾ ഐഫോണിൽ പുറകിലായി ഒരു പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഉണ്ടായിരിക്കും. 5,000mAh ബാറ്ററിയായിരിക്കും ഫോണിന് ഉണ്ടാവുക. സ്റ്റെയിൻലെസ് സ്റ്റീൽ കേസിംഗുകളുള്ള രണ്ട് ബാറ്ററി പായ്ക്കുകളും ഫോണിനുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

X
Top