ന്യൂയോര്‍ക്ക്: 3 ട്രില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂല്യമുള്ള ആദ്യ പബ്ലിക് കമ്പനിയായി ആപ്പിള്‍ മാറി.ഓഹരികള്‍ വെള്ളിയാഴ്ച193.97 ഡോളറിലെത്തിയതോടെയാണിത്. ഇതോടെ കമ്പനി വിപണി മൂല്യം 3.04 ട്രില്യണ്‍ ഡോളറിലെത്തുകയായിരുന്നു.
ടെക്‌നോളജി ഭീമന്റെ പാതയിലെ മറ്റൊരു നാഴികകല്ലാണിത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ എസ് ആന്‍ഡ് പി 500 നെ ഏകദേശം 16 ശതമാനം നേട്ടത്തിലേക്ക് നയിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. മൈക്രോസോഫ്റ്റ്, ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ എന്നിവയും റാലിയില്‍ ഭാഗഭാക്കായി.
സിലിക്കണ്‍ വാലി ഇതിഹാസം സ്റ്റീവ് ജോബ്‌സ് സഹസ്ഥാപകനായ 47 വര്‍ഷം പഴക്കമുള്ള ആപ്പിള്‍, 2022 ജനുവരിയില്‍ 3 ട്രില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂല്യത്തെ മറികടന്നിരുന്നു. എന്നാല്‍ ക്ലോസിംഗ് വരെ നേട്ടം തുടരാന്‍ സാധിച്ചില്ല.പിന്നീട് മാന്ദ്യഭീതി ഓഹരി വിപണിയെ ബാധിച്ചതോടെ ആപ്പിളിന്റെ മൂല്യം 2 ട്രില്യണ്‍ ഡോളറിന് താഴെയായി.
അതില്‍ നിന്നുള്ള തിരിച്ചുവരവാണ് വെള്ളിയാഴ്ചയോടെ ആപ്പിള്‍ ഓഹരി പൂര്‍ത്തിയാക്കിയത്.