
മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍, ആപ്പിള്‍ ബികെസി, ഏപ്രില്‍ 18 ന് മുംബൈയില്‍ തുറന്നു. പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷത്തിലേറെ ആയെങ്കിലും 2019 ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറക്കുന്നത്. ഇപ്പോള്‍ മൂന്നുവര്‍ഷത്തിന് ശേഷം റീട്ടെയില്‍ സ്‌റ്റോറും ഉപഭോക്താക്കളെ വരവേല്‍ക്കുന്നു.
ഇതോടെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ചൈന, യുകെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെ ആപ്പിള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ചേര്‍ന്നു.ലോകമെമ്പാടും ഏകദേശം 521 സ്റ്റോറുകളാണ് കമ്പനിയ്ക്കുള്ളത്. അത് വരുമാനത്തിന്റെ ഗണ്യമായ ഭാഗം സംഭാവന ചെയ്യുന്നു.
ഈ സ്റ്റോര്‍ തുറക്കുന്നതിന് മുമ്പ്, ആപ്പിള്‍ മൂന്നാം കക്ഷി വിതരണക്കാര്‍, റീട്ടെയില്‍ പങ്കാളികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയെ ആശ്രയിച്ചിരുന്നു.20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്്‌റ്റോറിന്റെ ഉദ്ഘാടനം ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ആപ്പിളിന്റെ അഭിലാഷങ്ങളെ സൂചിപ്പിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍ വില്‍പ്പനയിലും നിര്‍മ്മാണ ശേഷിയിലും കമ്പനി പുരോഗതി നേടിയേക്കാം. മുംബൈയിലെ സ്റ്റോറിന് പിന്നാലെ ഏപ്രില്‍ 20ന് ഡല്‍ഹിയില്‍ ആപ്പിള്‍ സാകേത് എന്ന പേരില്‍ മറ്റൊരു ഔട്ട്ലെറ്റ് കമ്പനി ആരംഭിക്കുന്നുണ്ട്. പുതിയ സ്റ്റോറുകള്‍ വിപുലീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് ആപ്പിള്‍ പറഞ്ഞു.
സിഇഒ ടിം കുപ്പ് ഷോറൂം ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായി.