രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സ്മാർട്ട് ഫോൺ കയറ്റുമതിയിൽ സാംസംഗിനെ പിന്തള്ളി ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ സാംസംഗിനെ പിന്തള്ളി ആപ്പിൾ. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള 12 ദശലക്ഷം സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആപ്പിളിന്റെ വിപണി വിഹിതം 49 ശതമാനമായി. ഇതിൽ ഏകദേശം 60 ലക്ഷം ഐഫോണുകൾ വരും. 45 ശതമാനമാണ് സാംസംഗിന്റെ വിപണി വിഹിതം.

കഴിഞ്ഞ വർഷം ഏപ്രിൽ- ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽനിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആപ്പിളിന്റെ വിപണി വിഹിതം വെറും 9ശതമാനം മാത്രമായിരുന്നു.

ഫോക്സ്‌കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ മൂന്ന് കരാർ നിർമ്മാതാക്കൾക്ക് കീഴിലാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നത്.

ഫോക്സ്‌കോണിന്റെ ചെന്നൈ പ്ലാന്റിൽ, പുതുതായി പുറത്തിറക്കിയ ഐഫോൺ 15ന്റെ നിർമ്മാണവും ആരംഭിച്ചിരുന്നു. ഇതേ പ്ലാന്റ് ഐഫോൺ 15 പ്ലസ് മോഡലുകളുടെ ഉത്പാദനവും ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

വിയറ്റ്നാം ഫാക്ടറിയിൽനിന്ന് കൂടുതലായി ഉത്പാദനം ആരംഭിച്ചതാണ് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗിന്റെ ഇന്ത്യയിലെ കയറ്റുമതി ഇടിയാൻ കാരണം. എന്നാൽ ആപ്പിൾ ചൈനയിൽ നിന്നുള്ള ഉത്പാദനം കുറച്ച് ഇന്ത്യയെ പ്രധാന നിർമ്മാണ കേന്ദ്രമാക്കി മാറ്രുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

ഐപോഡുകളും ഇന്ത്യയിൽ ഉടൻ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ.

X
Top