കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മൈക്രോസോഫ്റ്റിനെ മറികടന്ന് ആപ്പിൾ

വാഷിങ്ടൺ: എ.ഐ കരുത്തിൽ പുത്തൻ കുതിപ്പിനൊരുങ്ങുന്ന യു.എസ് ടെക് ഭീമൻ ആപ്പിളിന് പുതിയ നേട്ടം. മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആപ്പിൾ മാറി.

കഴിഞ്ഞ ദിവസം നടന്ന ഡെവലപ്പർ കോൺഫറൻസിൽ പുതിയ ഉൽപന്നങ്ങൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ആപ്പിളിൻ്റെ നേട്ടം. ആപ്പിളിൻ്റെ ഓഹരികൾക്ക് കഴിഞ്ഞ ദിവസം നാല് ശതമാനം നേട്ടമാണുണ്ടായത്.

ഇതോടെ ഓഹരി വില 215.04 ഡോളറായി ഉയർന്നു. ആപ്പിളിൻ്റെ വിപണിമൂല്യം 3.29 ട്രില്യൺ ഡോളറായും കൂടി. രണ്ടാമതുള്ള മൈക്രോസോഫ്റ്റിൻ്റെ വിപണിമൂല്യം 3.24 ട്രില്യൺ ഡോളറാണ്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് മൈക്രോസോഫ്റ്റിനെ ആപ്പിൾ മറികടക്കുന്നത്. പണപ്പെരുപ്പം സംബന്ധിച്ച യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ നാസ്‌ഡാക്കിൽ ആപ്പിളിൻ്റെ ഓഹരികൾ കുതിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആപ്പിളിന്റെ ഓഹരികളിൽ ഏഴ് ശതമാനം നേട്ടം രേഖപ്പെടുത്തിയിരുന്നു.

X
Top