ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യന്‍ വിപണിയില്‍ നിന്ന് കോടികള്‍ വാരി ആപ്പിള്‍

ന്ത്യന്‍ വിപണിയില്‍ നിന്ന് കോടികള്‍ വാരി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. 2024 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ 36 ശതമാനം വര്‍ധനയാണ് കമ്പനിക്ക് സ്വന്തമാക്കാനായത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ആകെ വരുമാനം 67,122 കോടി രൂപയാണ്. ലാഭത്തില്‍ 23 ശതമാനമാണ് വളര്‍ച്ച. 2,746 കോടിയായി ലാഭം ഉയര്‍ന്നു. മുന്‍ സാമ്പത്തികവര്‍ഷം ഇത് 2,229 കോടി രൂപയായിരുന്നു.

2023 സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 49,321 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ ഓഹരിയൊന്നിന് ഇടക്കാല ഡിവിഡന്റായി 9.4 ലക്ഷം രൂപ വീതം നല്‍കി.

അടുത്തു തന്നെ ഇന്ത്യയില്‍ പുതിയ നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് വ്യക്തമാക്കി. ഈ സാമ്പത്തികവര്‍ഷം രണ്ട് സ്റ്റോറുകള്‍ കമ്പനി ഇതിനകം തുറന്നിരുന്നു.

രാജ്യത്ത് പ്രീമിയം സെഗ്മെന്റില്‍ ഫോണ്‍ വില്പന കുതിച്ചുയരുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 17 ശതമാനം വരും പ്രീമിയം ഫോണുകളുടെ വില്പന. വിപണിമൂല്യത്തിന്റെ 45 ശതമാനം വരുമിത്.

ഉത്സവകാല വില്പനയില്‍ 58.5 ശതമാനം കുതിപ്പ് നടത്താന്‍ ഐഫോണിന് സാധിച്ചു. 2023ല്‍ 9.7 മില്യണ്‍ ഐഫോണാണ് വിറ്റഴിച്ചത്. ഈ വര്‍ഷം ഇത് 12 മില്യണായി കുതിക്കുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം കാറ്റഗറിയിലുള്ള ഫോണ്‍ വാങ്ങുന്ന പത്തില്‍ ആറു പേരും വായ്പയെ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മുന്നില്‍ സാംസംഗ്
ആപ്പിളിന്റെ വളര്‍ച്ച ദ്രുതഗതിയിലാണെങ്കിലും വിപണിയില്‍ ഇപ്പോഴും മുന്നില്‍ സാംസംഗ് ആണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 98,924 കോടി രൂപയായിരുന്നു കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം. ലാഭം 8,188 കോടി രൂപയും.

മുന്‍ വര്‍ഷത്തെ 3,452 കോടി രൂപയില്‍ നിന്നാണ് ഈ വര്‍ധന. ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 90 ലക്ഷം യൂണിറ്റ് ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം സമാന കാലയളവിനേക്കാള്‍ 35 ശതമാനം വരുമിത്.

X
Top