ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

ആപ്പിൾ സ്റ്റോർ ആപ്പ് ഇനി ഇന്ത്യയിലും

ദില്ലി: ആപ്പിളിന്‍റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി.

ഉപഭോക്താക്കൾക്ക് ആക്‌സസ് ഉള്ള ഫിസിക്കൽ സ്റ്റോർ, അംഗീകൃത വിൽപ്പനക്കാർ, തേർഡ് പാര്‍ട്ടി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്‍റെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂർണമായ ആക്സസാണ് ആപ്പിന്‍റെ ലക്ഷ്യം. രാജ്യത്തെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ ആപ്പിൾ സ്റ്റോർ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിൾ സ്റ്റോർ ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും വാങ്ങിയതിന് ശേഷം ഉപഭോക്താക്കൾക്ക് ഓൺലൈൻ വ്യക്തിഗത സജ്ജീകരണ സെഷനുകൾക്കായി ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി ബന്ധപ്പെടാനും ഹ്രസ്വ വീഡിയോകൾ വഴി വിവരങ്ങളറിയാനും സാധിക്കും.

കൂടാതെ ഉപകരണങ്ങളുടെ പൂർണ്ണ ശേഷി മനസിലാക്കുന്നതിന് പ്രാദേശിക സ്റ്റോറുകളുടെ സഹായം തേടാനുമുള്ള സംവിധാനവും ഇതിലുണ്ട്.

വിവിധ ഭാഷകളിൽ പേരുകൾ, ഇനീഷ്യലുകൾ അല്ലെങ്കിൽ ഇമോജികൾ എന്നിവ ഉപയോഗിച്ച് എയർപോഡുകൾ, ഐപാഡുകൾ, ആപ്പിൾ പെൻസിലുകൾ എന്നിവ പോലുള്ള ഉപകരണങ്ങൾ ആഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിന്‍റെ കസ്റ്റമൈസേഷൻ ഫീച്ചറുകളും ഇതിൾ ലഭ്യമാണ്.

ആപ്പ് സ്റ്റോറില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

അതേസമയം, ആപ്പിൾ സ്റ്റോർ ആപ്പ് ഉപയോഗിച്ച്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും തിരഞ്ഞെടുക്കാനാകും. ഇന്ത്യൻ വിപണിയിലെ നിക്ഷേപം കമ്പനി വർധിപ്പിക്കുന്ന അവസരത്തിലാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിലൂടെയുള്ള ഈ ഡിജിറ്റൽ വിപുലീകരണത്തിലൂടെ മറ്റ് രാജ്യങ്ങളിൽ നൽകുന്ന അതേ പ്രീമിയം അനുഭവം ഇന്ത്യൻ ഉപഭോക്താക്കൾക്കും നൽകുമെന്നാണ് സൂചന.

X
Top