Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

300 മില്യൺ ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറെടുത്ത് ഫോക്‌സ്‌കോൺ

ഡൽഹി: ആപ്പിളിന്റെ വിതരണക്കാരായ ഫോക്‌സ്‌കോൺ വിയറ്റ്‌നാമീസ് ഡെവലപ്പറായ കിൻ ബാക് സിറ്റിയുമായി 300 മില്യൺ ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി സംസ്ഥാന മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഉൽപ്പാദനം വൈവിധ്യവത്കരിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമായി അതിന്റെ സൗകര്യം വിപുലീകരിക്കാനാണ് ഈ നിക്ഷേപം കൊണ്ട് ഫോക്‌സ്‌കോൺ ലക്ഷ്യമിടുന്നത്.

ബാക് ജിയാങ് പ്രവിശ്യയിലെ 50.5 ഹെക്ടർ സ്ഥലത്ത് സ്ഥാപിക്കുന്ന ഫോക്‌സ്‌കോണിന്റെ പുതിയ ഫാക്ടറി 30,000 പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഒരു പ്രാദേശിക പത്രമായ ടുവോയ് ട്രീ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ മാധ്യമ റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഫോക്‌സ്‌കോൺ തയ്യാറില്ല.

വടക്കൻ വിയറ്റ്‌നാമിൽ ആപ്പിൾ വാച്ചിന്റെ പരീക്ഷണ ഉൽപ്പാദനം ഫോക്‌സ്‌കോൺ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ഒരു മാധ്യമ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കഴിഞ്ഞ 15 വർഷമായി രാജ്യത്ത് പ്രവർത്തിക്കുന്ന ഫോക്‌സ്‌കോൺ, അതിന്റെ ഐപാഡ്, എയർപോഡ്‌സ് എന്നിവയുടെ നിർമ്മാണത്തിന്റെ ഒരു ഭാഗം ഇവിടെയാണ് നിർവഹിക്കുന്നത്.

അതേസമയം ഏത് തരത്തിലുള്ള ഉൽപ്പന്നങ്ങളാണ് പുതിയ ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കുകയെന്നോ, അതിന്റെ ശേഷിയെക്കുറിച്ചോ ഉള്ള വിശദാംശങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വർഷം വിയറ്റ്‌നാമീൽ ഫോക്‌സ്‌കോൺ 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു.

X
Top