Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അപ്ലൈഡ് മെറ്റീരിയല്‍സ് ഇന്ത്യയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: അപ്ലൈഡ് മെറ്റീരിയല്‍സ് പ്രസിഡന്റും സിഇഒയുമായ ഗാരി ഇ ഡിക്കേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. ബെഗളൂരുവില്‍ 400 മില്യണ്‍ ഡോളര്‍ സഹകരണ എഞ്ചിനീയറിംഗ് സെന്ററാണ് കമ്പനി സ്ഥാപിക്കുക.

പ്രവര്‍ത്തനത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ സെന്റര്‍ 2 ബില്യണ്‍ ഡോളറിലധികം ആസൂത്രണ നിക്ഷേപങ്ങളെ പിന്തുണയ്ക്കും. 5 പുതിയ നൂതന എഞ്ചിനീയറിംഗ് ജോലികളും 2500 തൊഴിലവസരങ്ങള്‍ വേറെയും സെന്റര്‍ സൃഷ്ടിക്കും. അര്‍ദ്ധചാലക നിര്‍മ്മാണ ഉപകരണങ്ങള്‍ക്കായുള്ള സാങ്കേതികവിദ്യകളുടെ വികസനത്തിലും വാണിജ്യവല്‍ക്കരണത്തിലുമാണ് കേന്ദ്രം ശ്രദ്ധകേന്ദ്രീകരിക്കുക.

അപ്ലൈഡ് എഞ്ചിനീയര്‍മാര്‍, പ്രമുഖ ആഗോള, ആഭ്യന്തര വിതരണക്കാര്‍, മികച്ച ഗവേഷണ, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതിനാണ് സെന്റര്‍ മുന്‍ഗണന നല്‍കുക.

അര്‍ദ്ധചാലക ഉപകരണ ഉപ സംവിധാനങ്ങളുടെയും ഘടകങ്ങളുടെയും വികസനം ത്വരിതപ്പെടുത്തുകയെന്നതും ലക്ഷ്യമാണ്.അര്‍ദ്ധചാലക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയും നൂതന പാക്കേജിംഗ് കഴിവുകളും വികസിപ്പിക്കുന്നതിനും പ്രധാനമന്ത്രി മോദി കമ്പനിയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരുന്നു.

X
Top